ദാഹശമനത്തിനും രോഗ പ്രതിരോധത്തിനും ഔഷധജലം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അയ്യപ്പദര്‍ശനത്തിനെത്തുന്നവര്‍ക്ക് ശരണപാതയില്‍ ഔഷധ ജലവിതരണം സജീവം. ദിവസവും ശരാശരി ഒന്നേകാല്‍ ലക്ഷം ലിറ്റര്‍ ഔഷധ ജലമാണ് അയ്യപ്പന്മാര്‍ക്ക് നല്‍കുന്നത്. ചുക്ക്, പതിമുഖം, രാമച്ചം എന്നിവ ചേര്‍ത്ത് തയാറാക്കുന്ന കുടിവെള്ളം ദാഹശമനത്തോടൊപ്പം രോഗപ്രതിരോധത്തിനും ഉത്തമമാണ്. അന്തരീക്ഷത്തിലെ ചൂടും തണുപ്പുമൊന്നും വകവയ്ക്കാതെ ഭക്തിപൂര്‍വം മല കയറുവര്‍ക്ക് ഈ ഔഷധ ജലം വലിയ ആശ്വാസമാണ്. പരമ്പരാഗത പാതയിലും സ്വാമി അയ്യപ്പന്‍ റോഡിലും സന്നിധാനത്തെ നടപ്പന്തലിലുമെല്ലാം മുഴുവന്‍ സമയവും ഔഷധജലം ലഭ്യമാണ്.

മല കയറുന്ന വേളയില്‍ ഔഷധജലം ഒപ്പം കരുതുന്നതിനായി ഭക്തര്‍ക്ക് സ്റ്റീല്‍ ബോട്ടിലുകളും നല്‍കുന്നുണ്ട്. പമ്പയില്‍നിന്നും 200 രൂപ ഡെപ്പോസിറ്റ് നല്‍കി ഈ ബോട്ടിലുകള്‍ കൈപ്പറ്റാം. കുടിവെള്ളം വഴിക്ക് തീര്‍ന്നാലും അത് നിറയ്ക്കുന്നതിനായി 15 കേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. മലയിറങ്ങുമ്പോള്‍ കുപ്പി തിരികെനല്‍കി 200 രൂപ ഭക്തര്‍ക്ക് തിരികെ കൈപ്പറ്റാനും സാധിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...