കൊച്ചി: യാത്രയ്ക്കിടെ സാങ്കേതിക തകരാര്‍ റിപ്പോര്‍ട്ടു ചെയ്ത എയര്‍ അറേബ്യ വിമാനം കൊച്ചിയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. വിമാനത്താവള അധികൃതരെയും ജീവനക്കാരെയും മുള്‍മുനയില്‍ നിര്‍ത്തിയ ശേഷമായിരുന്നു വിമാനം ലാന്‍ഡ് ചെയ്തത്. ഷാര്‍ജയില്‍നിന്നു 222 യാത്രക്കാരും ഏഴു ജീവനക്കാരുമായി പുറപ്പെട്ട എയര്‍ അറേബ്യ ജി9 – 426 വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനം തകരാറിലായതായി തിരിച്ചറിയുകയായിരുന്നു.
ഇതോടെ കൊച്ചി വിമാനത്താവളത്തില്‍ വൈകീട്ട് 6.41നു സമ്പൂര്‍ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 7.13നു ലാന്‍ഡ് ചെയ്യേണ്ട വിമാനം 7.29നാണ് ലാന്‍ഡ് ചെയ്യാനായത്. വിമാനത്താവളത്തിലെ അടിയന്തരാവസ്ഥ പിന്‍വലിച്ചു. വിമാന സര്‍വീസുകള്‍ സാധാരണ നിലയിലായി. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്നു വിമാനത്താവള അധികൃതര്‍ അറിയിച്ചു.