മസ്കത്തിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു

For full experience, Download our mobile application:
Get it on Google Play

മസ്കത്ത്: മസ്കത്തിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു. വെള്ളിയാഴ്ച ഉച്ചക്ക് 12.15ന് പുറപ്പെടേണ്ട ഐ.എക്സ് 554 വിമാനമാണ് വൈകുന്നത്. വൈകിട്ട് ആറ് മണിക്ക് ശേഷം പുറപ്പെടുമെന്നാണ് യാത്രകാർക്ക് നൽകിയ വിവരം. സ്ത്രീകളും കുട്ടികളുമടക്കമുള്ള നൂറുകണക്കിന് യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുകയാണ്. നേരത്തെ തിരുവനന്തപുരം -മസ്കത്ത് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ കാബിനിൽ പുക ഉയർന്നതിനെ തുടർന്ന് യാത്രക്കാരെ എമർജൻസി വാതിലിലൂടെ പുറത്തിറക്കിയിരുന്നു. ഈ വിമാനം വൈകുന്നതാണ് മസ്കത്തിൽനിന്നും തിരുവനന്തപുര​​ത്തേക്ക് വിമാനം പുറ​പ്പെടാൻ താമസിക്കുന്നത് എന്നാണ് അധികൃതർ വ്യക്തമാകുന്നത്.

രാവിലെ 10.30ന് വിമാനം പുറപ്പെടാനിരിക്കെയാണ് കാബിനിൽ പുക ഉയർന്നത്. യാത്രക്കാർ പരിഭ്രാന്തരായി ബഹളംവെച്ചതോടെ പൈലറ്റ് എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തിലേക്ക് വിവരം കൈമാറുകയായിരുന്നു. ഉടൻ അഗ്നിരക്ഷ സേനയും സി.ഐ.എസ്.എഫ് കമാൻഡോകളുമെത്തി. തുടർന്ന് വിമാനത്തിന്റെ മധ്യഭാഗത്തുള്ള എമർജൻസി ഡോറിലൂടെ യാത്രക്കാരെ പുറത്തിറക്കി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. 142 യാത്രക്കാരുമായുള്ള മസ്കത്ത് വിമാനം രാവിലെ 8.30 നാണ് പുറപ്പെടേണ്ടിയിരുന്നതെങ്കിലും സാങ്കേതിക കാരണങ്ങളാൽ രണ്ട് മണിക്കൂർ വൈകിയാണ് പുറപ്പെടാൻ ഒരുങ്ങിയത്. അപ്പോഴാണ് കാബിനിലെ പുക പരിഭ്രാന്തി സൃഷ്ടിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ ജില്ലയില്‍ അദാലത്ത് നടത്തി

0
പത്തനംതിട്ട : സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ ജില്ലയില്‍ അദാലത്ത് നടത്തി....

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ 12 മുതല്‍ 20 വരെ

0
പന്തളം : തെക്കേക്കര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട ഗ്രാമസഭ...

33,120 അങ്കണവാടി കുട്ടികളുടെ ആരോഗ്യസംരക്ഷണം സർക്കാരിൻറെ മുഖ്യപരിഗണനയെന്ന് മന്ത്രി ബിന്ദു കൃഷ്ണ

0
കോഴിക്കോട്: അങ്കണവാടികളുടെ ഭൗതിക വികസനത്തോടൊപ്പം കുട്ടികളുടെ ശാരീരിക-മാനസിക വളര്‍ച്ചയും ആരോഗ്യവും...

18-ാമത് ബ്രിക്സ് ഉച്ചകോടിക്കായി ഡൽഹി ഒരുങ്ങി

0
ഡൽഹി: 18-ാമത് ബ്രിക്സ് ഉച്ചകോടിക്കായി ഡൽഹി ഒരുങ്ങി. സെപ്റ്റംബർ 12, 13...