ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ പ്രവാസികൾക്ക് ആകർഷകമായ ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്

For full experience, Download our mobile application:
Get it on Google Play

ദുബൈ: ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ പ്രവാസികൾക്ക് ആകർഷകമായ ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്. ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് 10 കിലോഗ്രാം അധിക ബാഗേജ് വെറും 1 ദിർഹത്തിന് (24 ഇന്ത്യൻ രൂപ) കൊണ്ടുപോകാം. പരിമിതകാലത്തേക്കാണ് ഈ ഓഫര്‍. ഈ മാസം 31നകം ബുക്ക് ചെയ്യുകയും നവംബർ 30നകം യാത്ര ചെയ്യുകയും ചെയ്യുന്നവർക്കാണ് ഈ സൗകര്യം. യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഒമാൻ, ബഹ്‌റൈൻ, ഖത്തർ എന്നിവയുൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളിൽ നിന്നും വാങ്ങുന്ന ടിക്കറ്റുകൾക്ക് ഈ ഓഫർ ബാധകമാണ്. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് മാത്രമേ ഈ ഓഫർ പ്രയോജനപ്പെടുത്താൻ സാധിക്കൂ. ടിക്കറ്റ് എടുത്ത ശേഷം ഇത് ചേർക്കാൻ കഴിയില്ല. ഉത്സവ സീസണിൽ നാട്ടിലേക്ക് പോകുന്ന ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് യാത്ര കൂടുതൽ സൗകര്യപ്രദമാക്കാന്‍ വേണ്ടിയാണ് ഈ ഓഫറെന്ന് എയർലൈൻ അറിയിച്ചു.

‘വെറും ഒരു ദിർഹമിന്റെ അധിക ബാഗേജ് ഓഫറിലൂടെ ഗൾഫിലെ ഞങ്ങളുടെ വിശ്വസ്തരായ യാത്രക്കാർക്ക് യാത്രാ സൗകര്യം നൽകാനുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ പ്രതിബദ്ധത ഞങ്ങൾ തുടരുകയാണ്. ഉത്സവ യാത്രകൾക്ക് സമ്മാനങ്ങളും മറ്റും കൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യം ഞങ്ങൾ മനസ്സിലാക്കുന്നു, ഈ ഓഫർ യാത്രാ ചെലവ് കുറച്ച് യാത്ര കൂടുതൽ എളുപ്പമുള്ളതാക്കാനുള്ള വഴിയാണ്’- ഗൾഫ്, മിഡിൽ ഈസ്റ്റ് & ആഫ്രിക്ക റീജനൽ മാനേജർ പി.പി. സിങ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....