ഡൽഹി: എയർ ഇന്ത്യയ്ക്ക് പിഴയിട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. യാത്രക്കാരുടെ സുരക്ഷയിൽ ഗുരുതര വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് ഒരു കോടി രൂപ പിഴ ചുമത്തിയത്. എയർവർത്തിനസ് പെർമിറ്റ് ഇല്ലാതെ എട്ടു തവണ യാത്രാവിമാനം ഉപയോഗിച്ചതിനാണ് നടപടി. വ്യോമയാന നിയമങ്ങൾ അനുസരിച്ച് ഓരോ വിമാനവും പറക്കുന്നതിന് മുൻപ് കൃത്യമായ സാങ്കേതിക പരിശോധനകൾ പൂർത്തിയാക്കി എയർവർത്തിനെസ് സർട്ടിഫിക്കറ്റ് ഉറപ്പാക്കേണ്ടതുണ്ട്. എന്നാൽ, ഈ മാനദണ്ഡങ്ങൾ എയർ ഇന്ത്യ പാലിച്ചില്ല എന്ന് ഈ മാസം ആദ്യം ഡിജിസിഎ കണ്ടത്തിയിരുന്നു, പിന്നാലെയാണ് നടപടി. പിഴ തുക അടയ്ക്കുന്നതിനൊപ്പം ഭാവിയിൽ ഇത്തരം വീഴ്ചകൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനുള്ള കർശന നടപടികൾ സ്വീകരിക്കാനും എയർ ഇന്ത്യയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]





























