യന്ത്രത്തകരാര്‍ കാരണം ഡല്‍ഹിയില്‍നിന്നുള്ള എയര്‍ഇന്ത്യ വിമാനത്തിന് കരിപ്പൂരില്‍ അടിയന്തിര ലാന്‍ഡിഗ്

For full experience, Download our mobile application:
Get it on Google Play

കരിപ്പൂര്‍ : യന്ത്രത്തകരാര്‍ കാരണം ഡല്‍ഹിയില്‍നിന്നുള്ള എയര്‍ഇന്ത്യ വിമാനത്തിന് കരിപ്പൂരില്‍ അടിയന്തിര ലാന്‍ഡിങ്. ശനിയാഴ്ച രാവിലെ 8.45നാണ് സംഭവം. ഡല്‍ഹിയില്‍നിന്ന് കരിപ്പൂരിലെത്തി കണ്ണൂര്‍വഴി ഡല്‍ഹിക്ക് തിരിച്ചുപറക്കേണ്ടതായിരുന്നു എ ഐ – 814 വിമാനം. കരിപ്പൂരില്‍ ഇറങ്ങാന്‍ മിനിറ്റുകള്‍ ബാക്കിയുള്ളപ്പോഴാണ് വലത്തേ എന്‍ജിനിലെ തകരാര്‍ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ അടിയന്തിര ലാന്‍ഡിങ് ആവശ്യപ്പെട്ടു. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം റണ്‍വേ ഒഴിപ്പിച്ചു. രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേനയെ വിന്യസിച്ചു.

മറ്റ് വിമാനങ്ങളുടെ പറക്കല്‍ അനുമതി പിന്‍വലിച്ചു. വിമാനത്താവള ക്രൈസിസ് മാനേജ്മെന്റ് ഗ്രൂപ്പ് യോഗം ചേര്‍ന്ന് സാഹചര്യം വിലയിരുത്തി. ജില്ലാ ഭരണകാര്യാലയത്തിലെ ആരോഗ്യ – സുരക്ഷാ വിഭാഗങ്ങള്‍ക്ക് വിവരം നല്‍കി. സമീപത്തെ ആശുപത്രികളിലും സജീകരണമൊരുക്കി. രാവിലെ ഒന്‍പതിന് വിമാനം സുരക്ഷിതമായി റണ്‍വേയില്‍ ഇറക്കി. 80 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്. സാധാരണയില്‍ കവിഞ്ഞ കുലുക്കം അനുഭവപ്പെട്ടതായി യാത്രക്കാര്‍ പറഞ്ഞു. സാങ്കേതികത്തകരാര്‍ പരിഹരിച്ചശേഷം വിമാനം ഇന്ന് ഡല്‍ഹിയിലേക്ക് തിരിച്ചുപോകുമെന്ന് എയര്‍ഇന്ത്യ അധികൃതര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....