ന്യൂഡല്‍ഹി : യാത്രക്കാരന്‍ മരിച്ചതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. യുഎസ് പൗരനാണ് പറന്നുയര്‍ന്ന വിമാനത്തില്‍ വെച്ച് മരണപ്പെട്ടത് . ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നു. അമേരിക്കയിലെ നെവാര്‍ക്കിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ആണ് ഡല്‍ഹി വിമാനത്താ വളത്തില്‍ തിരിച്ചിറക്കിയത്.
ടേക്ക് ഓഫ് കഴിഞ്ഞ് മൂന്ന് മണിക്കൂറിന് ശേഷമാണ് വിമാനം തിരിച്ചിറക്കിയത്.എ.ഐ-105 വിമാനത്തില്‍ വെച്ച് മെഡിക്കല്‍ സംഘം യു.എസ് പൗരനെ പരിശോധനക്ക് വിധേയമാക്കിയെങ്കിലും മരിച്ചിരുന്നു. ഭാര്യയോടൊപ്പം യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ ക്രൂവിനൊപ്പം വിമാനം വൈകീട്ട് നാലുമണിക്ക് യാത്ര തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.