സി.പി.എമ്മിന്‍റെ ഗുണ്ടാസംഘം നടത്തിയ കൊല ബി.ജെ.പിയുടെ തലയില്‍ കെട്ടിവെയ്ക്കാനുള്ള പോലീസ് – സി.പി.എം ഗൂഢാലോചന നേരിടുo : കെ.സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : സി.പി.എമ്മിന്‍റെ ഗുണ്ടാസംഘം നടത്തിയ കൊല ബി.ജെ.പിയുടെ തലയില്‍ കെട്ടിവെയ്ക്കാനുള്ള പോലീസ്-സി.പി.എം ഗൂഢാലോചന ബി.ജെ.പി രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പോലീസിനെ ഉപയോഗിച്ച്‌ വ്യാജപ്രചരണം നടത്തി നാട്ടില്‍ കലാപമുണ്ടാക്കാനുള്ള സി.പി.എമ്മിന്‍റെ അപകടകരമായ രാഷ്ട്രീയത്തെ ജനങ്ങളെ അണിനിരത്തി ശക്തമായി നേരിടും.

തിരുവല്ലയിലെ വനിതാ നേതാവ് സി.പി.എം പ്രാദേശിക നേതാവിനെതിരെ ഉയര്‍ത്തിയ പീഡന പരാതിയും കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കണം. പത്തനംതിട്ട ജില്ലയിലുള്ള സി.പി.എമ്മിലെ ആഭ്യന്തര പ്രശ്നങ്ങളും അന്വേഷിക്കണം. തിരുവല്ലയിലെ കൊലപാതകത്തില്‍ ബി.ജെ.പിക്ക് പങ്കില്ലെന്നും രാഷ്ട്രീയ കൊലപാതകമല്ലെന്നും പറഞ്ഞത് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി നിശാന്തിനിയാണ്.

എന്നാല്‍ സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പോലീസിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഭീഷണിക്ക് വഴങ്ങിയാണ് പോലീസ് ബി.ജെ.പി പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്നു സി.പി.എം പ്രവര്‍ത്തകനെ കൊലപ്പെടുത്തി എന്ന എഫ്.ഐ.ആര്‍ നല്‍കിയത്. സി.പി.എം പറയുന്നത് പോലെയാണ് പോലീസ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ അത് അനുവദിച്ചു തരാന്‍ ബി.ജെ.പി ഒരുക്കമല്ല.

രാജ്യത്ത് പോലീസിനും മുകളില്‍ മറ്റ് ഭരണഘടനാ സ്ഥാപനങ്ങളും ജുഡീഷ്യറിയും ഉണ്ട്. സി.പി.എമ്മിന്‍റെ പോഷകസംഘടനയായി പ്രവര്‍ത്തിക്കുന്നതിന് കേരള ഡി.ജി.പി ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് മുമ്പില്‍ മറുപടി നല്‍കേണ്ടി വരും. സന്ദീപ് വധക്കേസില്‍ അറസ്റ്റിലായ മുഹമ്മദ് ഫൈസല്‍ ബി.ജെ.പിക്കാരനാണോ. ഇയാളുടെ പശ്ചാത്തലമെന്താണ് എന്ന് പോലീസ് വ്യക്തമാക്കണം.

റെഡ് വളന്‍റിയര്‍ യൂണിഫോമില്‍ സി.പി.എം പരിപാടിയില്‍ പങ്കെടുക്കാറുള്ള നന്ദുകുമാര്‍ ബി.ജെ.പിയാണോ. സജീവ സി.പി.എം പ്രവര്‍ത്തകനായ വിഷ്ണുകുമാര്‍ എന്ന അഭി ബി.ജെ.പി പ്രവര്‍ത്തകനാണോ. പായിപ്പാട് സ്വദേശിയായ പ്രമോദ് പ്രസന്നന്‍ ബി.ജെ.പിയാണോ. ഇവരെല്ലാം സി.പി.എം പ്രവര്‍ത്തകരാണെന്ന് വ്യക്തമായിട്ടും ബി.ജെ.പിയുടെ പേര് അനാവശ്യമായി വലിച്ചിഴച്ചതിന് പോലീസിനെ കൊണ്ട് മറുപടി പറയിപ്പിക്കുക തന്നെ ചെയ്യും. എ.കെ.ജി സെന്‍ററില്‍ നിന്നും എഴുതിയ ഭോഷ്ക്ക് എഫ്.ഐ.ആര്‍ ആണിതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...