എയർ ഇന്ത്യ വിമാനത്തിൽ പക്ഷിയിടിച്ചതിനെ തുടർന്ന് തിരികെയിറക്കി

For full experience, Download our mobile application:
Get it on Google Play

ദില്ലി: നാഗ്പൂർ-ദില്ലി എയർ ഇന്ത്യ വിമാനത്തിൽ പക്ഷിയിടിച്ചതിനെ തുടർന്ന് തിരികെയിറക്കി. നാഗ്പൂരിൽ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ പക്ഷിയിടിച്ചതോടെ നാഗ്പൂരിലേക്ക് തിരികെയിറക്കിയതായി എയർ ഇന്ത്യ വക്താവ് അറിയിച്ചു. വിമാനം സുരക്ഷിതമായി താഴെയിറക്കി. തുടർന്ന് അറ്റകുറ്റപ്പണികൾക്കായി മാറ്റി. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും അവർക്ക് വിമാനത്താവളത്തിൽ സഹായവും ഭക്ഷണവും നൽകിയെന്നും എയർ ഇന്ത്യ അറിയിച്ചു. ഒക്ടോബർ 24-ന് നാഗ്പൂരിൽ നിന്ന് ദില്ലിയിലേക്ക് സർവീസ് നടത്തേണ്ടിയിരുന്ന എഐ466, ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ പക്ഷിയിടി നേരിട്ടു.

വിമാനത്തിന്റെ പരിശോധനയ്ക്കായി സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം അനുസരിച്ച് മുൻകരുതൽ എന്ന നിലയിൽ നാഗ്പൂരിലേക്ക് തിരികെയിറക്കാൻ തീരുമാനിച്ചു. വിമാനം സുരക്ഷിതമായി നാഗ്പൂരിൽ ലാൻഡ് ചെയ്യുകയും തുടർന്ന് അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തു. ഇതിന് കൂടുതൽ സമയം വേണ്ടിവന്നതിനാൽ ആ വിമാനം റദ്ദാക്കേണ്ടിവന്നു. നാഗ്പൂരിലെ ഞങ്ങളുടെ ജീവനക്കാർ യാത്രക്കാർക്ക് ഉടനടി സഹായം നൽകി”- എയർ ഇന്ത്യ വക്താവ് പ്രസ്താവനയിൽ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....