എയർ ഇന്ത്യ വിമാനം ഭോപ്പാലിൽ അടിയന്തരമായി നിലത്തിറക്കി

For full experience, Download our mobile application:
Get it on Google Play

ഭോപ്പാൽ: ഡൽഹിയിൽ നിന്നും ബെംഗളൂരുവിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തരമായി നിലത്തിറക്കി. AIC 2487, A320 നിയോ, VT-EXO ആണ് നിലത്തിറക്കിയത്. ഭോപ്പാൽ രാജ് ഭോജ് വിമാനത്താവളത്തിലാണ് വിമാനം ലാൻഡിംഗ് ചെയ്തത്. 172 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. മറ്റു പ്രശ്നങ്ങളൊന്നുമില്ലാതെ സുരക്ഷിതമായി ലാൻഡിങ് നടന്നു. വിമാനത്തിന്റെ കാർഗോ ഹോൾഡിൽ മുന്നറിയിപ്പ് ലഭിച്ചതിനെത്തുടർന്നാണ് എമർജൻസി ലാൻഡിംഗിന് വിട്ടതെന്ന് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു.

ഇന്നലെ സാൻ ഫ്രാൻസിസ്കോയിൽ നിന്ന് ഡൽഹിയിലേക്ക് പോയ എയർ ഇന്ത്യ വിമാനം യാത്രാമധ്യേ സാങ്കേതിക തകരാർ മൂലം മംഗോളിയയിലെ ഉലാൻബാതറിൽ മുൻകരുതലെന്ന നിലയിൽ ഇറക്കി. ബോയിംഗ് 777 വിമാനമാണ് മംഗോളിയയിൽ അടിയന്തരമായി ഇറക്കിയത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. ആവശ്യമായ പരിശോധനകൾ നടക്കുകയാണെന്നും യാത്രക്കാരെ എത്രയും പെട്ടെന്ന് അവരുടെ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും എയർ ഇന്ത്യ വിശദീകരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

റഷ്യയില്‍ യുഎസ് സൈനിക വിമാനത്തിന്റെ ദുരൂഹ ലാന്‍ഡിങ്

0
മോസ്‌കോ: യുഎസിന്റെ സൈനിക വിമാനം ചൊവ്വാഴ്ച മോസ്‌കോയിലെ നൂക്കോവ് വിമാനത്താവളത്തില്‍...

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...