എയർ ഇന്ത്യാ വിമാനത്തിൽ യാത്രക്കാരിയെ തേൾ കുത്തി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: എയർ ഇന്ത്യാ വിമാനത്തിൽ യാത്രക്കാരിയെ തേൾ കുത്തി. നാഗ്പൂരിൽ നിന്ന് മുംബൈയിലേക്കുള്ള വിമാനത്തിലാണ് സംഭവം. വിമാനം പറന്നുയർന്നതിന് ശേഷമാണ് യാത്രക്കാരിയെ തേൾകുത്തിയത്. ഏപ്രിൽ 23നാണ് സംഭവം നടന്നതെന്നും യാത്രക്കാരി ചികിത്സ കഴിഞ്ഞ് അപകട നില തരണം ചെയ്തതായും എയർ ഇന്ത്യ അറിയിച്ചു.വിമാനത്തിൽ ജീവനുള്ള പക്ഷികളെയും എലികളെയും കണുന്ന സംഭവങ്ങൾ ഉണ്ടാവാറുണ്ടങ്കിലും യാത്രക്കാരെ തേൾ കുത്തുന്നത് അപൂർവമാണ്.

2023 ഏപ്രിൽ 23ന് തങ്ങളുടെ AI 630 വിമാനത്തിൽ ഒരു യാത്രക്കാരിയെ തേൾ കുത്തിയത് വളരെ അപൂർവവും ദൗർഭാഗ്യകരവുമാണെന്നും എയർ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.വിമാനം മുംബൈയിൽ ലാൻഡ് ചെയ്ത ഉടൻ യാത്രക്കാരിയെ വിമാനത്താവളത്തിലെ ഡോക്ടർ പരിശോധിക്കുകയും പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ചികിത്സക്ക് ശേഷം യാത്രക്കാരി പൂർവസ്ഥിതി കൈവരിച്ചതായും എയർ ഇന്ത്യ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....