ദില്ലി: ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്ക് മുന്നോടിയായി ആഭ്യന്തര ശൃംഖലയിലുടനീളമുള്ള ഫ്ലൈറ്റ് ടിക്കറ്റുകളിൽ കിഴിവ് പ്രഖ്യാപിച്ച് എയർ ഇന്ത്യ. ജനുവരി 21 ന് പുറത്തിറക്കിയ ഓഫർ ജനുവരി 23 വരെ ലഭിക്കും. എയർ ഇന്ത്യയുടെ അംഗീകൃത ട്രാവൽ ഏജന്റുമാർ ഉൾപ്പെടെ എല്ലാ എയർ ഇന്ത്യയുടെ ബുക്കിംഗ് പ്ലാറ്റ്ഫോമുകളിലും ഓഫർ കിഴിവ് അനുസരിച്ച് ടിക്കറ്റുകൾ ലഭ്യമാകും. 2023 ഫെബ്രുവരി 1 മുതൽ 30 സെപ്റ്റംബർ വരെ ഇന്ത്യയിലെ ആഭ്യന്തര യാത്രകൾക്കായിരിക്കും ഈ ഓഫർ ബാധകമാകുക. കിഴിവുള്ള ടിക്കറ്റുകൾ ഇക്കണോമി ക്ലാസിൽ ലഭ്യമാകും
എയർ ഇന്ത്യയുടെ വൺവേ നിരക്ക് 1705 രൂപ മുതൽ ആരംഭിക്കുന്നു. എയർ ഇന്ത്യ സർവീസ് നടത്തുന്ന 49-ലധികം ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിൽ കിഴിവുകൾ ലഭ്യമാകും. കുടുംബത്തോടൊപ്പമുള്ള അവധിക്കാല ടൂറായാലും ബിസിനസ് യാത്രയായാലും എയർ ഇന്ത്യയുടെ വിശാലമായ ആഭ്യന്തര നെറ്റ്വർക്കിൽ ഈ വൻ കിഴിവുള്ള ടിക്കറ്റുകൾ സ്വന്തമാക്കാം.
ആഭ്യന്തര നെറ്റ്വർക്കിലെ വൺ-വേ കിഴിവുള്ള ചില നിരക്കുകൾ പരിശോധിക്കുകയാണെങ്കിൽ ദില്ലിയിൽ നിന്നും മുംബൈ വരെ 5075 രൂപയാണ് നിരക്ക്. ചെന്നൈ മുതൽ ദില്ലി വരെ 5895 രൂപയുമാണ്. ബെംഗളൂരു മുതൽ മുംബൈ വരെ 2319 രൂപയാണ് നിരക്ക്. അഹമ്മദാബാദ് മുതൽ ദില്ലി വരെ 1806 രൂപയാണ് നിരക്ക്. ന്യൂയോർക്കിൽ നിന്നും ദില്ലിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ വെച്ച് യാത്രക്കാരിയായ സ്ത്രീയുടെ ദേഹത്ത് സഹ യാത്രികൻ മൂത്രമൊഴിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യയ്ക്ക് ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ 30 ലക്ഷം രൂപ പിഴ ചുമത്തി. കൂടാതെ വിമാനത്തിന്റെ പൈലറ്റ്-ഇൻ-കമാൻഡിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്തു.
2022 നവംബർ 26 ന് നടന്ന സംഭവത്തിൽ തന്റെ ചുമതലകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടതിന് എയർ ഇന്ത്യയുടെ ഇൻ-ഫ്ലൈറ്റ് സർവീസ് ഡയറക്ടർക്ക് 3 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. സംഭവം നടന്ന് ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് ബാധകമായ മാനദണ്ഡങ്ങൾ ലംഘിച്ചതിന് എൻഫോഴ്സ്മെന്റ് നടപടികൾ വരുന്നത്. ഒരു വിമാനത്തിൽ യാത്രക്കാരുടെ അനിയന്ത്രിതമായ പെരുമാറ്റത്തിന് ഡിജിസിഎ ഒരു വിമാനക്കമ്പനിക്ക് പിഴ ചുമത്തുന്നത് ഇതാദ്യമാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033