ഇടുക്കി : കോണ്‍ഗ്രസും ഐക്യജനാധിപത്യമുന്നണിയും ഉള്ളകാലം കര്‍ഷകരെ തങ്ങളുടെ ഭൂമിയില്‍ നിന്ന് ഇറക്കി വിടാന്‍ അനുവദിക്കില്ലായെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരന്. കര്‍ഷകരെയും അവരുടെ ഭൂമിയും സംരക്ഷിക്കാന്‍ കേരളത്തിലെ ഐക്യ ജനാധിപത്യ മുന്നണി പ്രതിജ്ഞബദ്ധമാണ്. കേരളത്തിലെ മുഴുവന്‍ കുടിയേറ്റ ജനതയുടെയും വികാരം പ്രതിഫലിക്കുന്ന യാത്രയാണ് ഡീന്‍ കുര്യാക്കോസ് എംപി നയിക്കുന്ന സമര യാത്രയെന്ന് ഏഴാം ദിവസത്തെ സമാപന സമ്മേളനം കഞ്ഞിക്കുഴിയില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എം.പിമാര്‍ പാര്‍ലമെന്റില്‍ ഈ വിഷയം ഉന്നയിക്കുകയും കേന്ദ്ര പരിസ്ഥിതി മന്ത്രിയെ കണ്ട് നിവേദനം നല്‍കുകയും ചെയ്തിട്ടുണ്ട്. കര്‍ഷകരെ ഇറക്കി വിടില്ലെന്ന ഉറപ്പ് കേന്ദ്രമന്ത്രി നല്‍കിയിട്ടുണ്ട്. പിണറായി സര്‍ക്കാരിന്റെ കാലത്ത് കര്‍ഷകര്‍ കടുത്ത മാനസിക സംഘര്‍ഷം അനുഭവിക്കുകയാണ്. കുടിയേറ്റ കര്‍ഷകരുടെ അധ്വാനത്തിലാണ് കേരളം കര്‍ഷക രംഗത്ത് ഒന്നാം സ്ഥാനത്ത് എത്തിയതെന്നും മുരളീധരന് അഭിപ്രായപ്പെട്ടു.
സുപ്രീം കോടതി അനുവദിച്ച മൂന്ന് മാസത്തിനുള്ളില്‍ പഠനം പൂര്‍ത്തികരിക്കാന്‍ പോലും പിണറായി സര്‍ക്കാരിന് സാധിച്ചിട്ടില്ല. ഫിസിക്കല്‍ വെരിഫിക്കേഷന് നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് പകരം സാറ്റലൈറ്റ് സര്‍വ്വേ നടത്തി സംസ്ഥാന സര്‍ക്കാര്‍ മലയോര ജനതയെ വഞ്ചിക്കുകയാണ് ചെയ്തത്. കര്‍ഷകരുടെ വികരം സര്‍ക്കാര്‍ കണക്കിലെടുക്കുന്നില്ല. കര്‍ഷകര്‍ക്ക് മുന്‍ഗണന നല്‍കിയില്ലെങ്കില്‍ കര്‍ഷക ആത്മഹത്യകള്‍ വര്‍ദ്ധിക്കും. ഇത് സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ എന്നും കര്‍ഷകര്‍ക്കൊപ്പം നിന്നിട്ടുള്ളത് യുഡിഎഫ് സര്‍ക്കാരുകള്‍ ആണ്. എ.കെ ആന്റണി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ആണ് 1977 വരെയുള്ളവര്‍ക്ക് പട്ടയം നല്‍കിയത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പട്ടയങ്ങള്‍ നല്കിയതും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതും ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ആണ്. കര്‍ഷകരുടെ ഗൗരവമുള്ള വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ കോമഡി പറയുന്നവരെ ശ്രദ്ധിക്കേണ്ട കാര്യമില്ലെന്ന് എം.എം മണിയുടെ പ്രസ്താവനകള്‍ക്ക് മുരളീധരന് മറുപടി നല്കി.
രാവിലെ തടിയമ്പാട്ട് നിന്ന് ആരംഭിച്ച പദയാത്ര വൈകിട്ട് കഞ്ഞിക്കുഴിയില്‍ അവസാനിച്ചു. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് ജാഥയെ പിന്തുണച്ച് അണിനിരന്നത്. കുമളിയില്‍ നിന്ന് 13 ന് ആരംഭിച്ച സമര യാത്ര 200 കിലോ മീറ്റര്‍ ദൂരം പിന്നിട്ട് 23 ന് അടിമാലിയില്‍ സമാപിക്കും. കഞ്ഞിക്കുഴി നിവാസികളുടെ പട്ടയ പ്രശ്നം ഇപ്പോഴും അവസാനിച്ചിട്ടില്ലെന്ന് സമാപന സമ്മേളനത്തില്‍ ഡീന്‍ കുര്യാക്കോസ് എം.പി ആരോപിച്ചു. എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തികരിച്ചിട്ടും ഭരണ മുന്നണിയിലെ മൂപ്പിളിമ തര്‍ക്കമാണ് പട്ടയം നല്‍കുന്നതിന് തടസം. കര്‍ഷകരുടെ പട്ടയ പ്രശ്നങ്ങള്‍ പരിഹരിച്ചത് യുഡിഎഫ് ആണ്. ആ അഭിമാന ബോധത്തോടെയാണ് ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷ ധര്‍മ്മം എന്ന നിലയില്‍ കര്‍ഷകര്‍ക്ക് വേണ്ടി സമര യാത്ര സംഘടിപ്പിക്കുന്നതെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
പി.ഡി ശോശാമ്മ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെ. ഫ്രാന്‍സിസ് ജോര്‍ജ്ജ് മുഖ്യ പ്രഭാഷണം നടത്തി. ഡിസിസി പ്രസിഡന്‍്റ് സി.പി മാത്യൂ, മുന്‍ ഡിസിസി പ്രസിഡന്റ് ജോയി തോമസ്, ഇബ്രാഹിംക്കുട്ടി കല്ലാര്‍, യുഡിഎഫ് ജില്ല ചെയര്മാന് ജോയി വെട്ടിക്കുഴി, കണ്‍വീനര്‍ എം.ജെ ജേക്കബ്, എം.എന്‍ ഗോപി, തോമസ് രാജന്, എ.പി ഉസ്മാന്, എം.ഡി. അര്ജുനന്, നോബിള്‍ ജോസഫ്, ആഗസ്തി അഴകത്ത്, കെ.എം.ഷുക്കൂര്‍, വിഎം. അമ്ബാട്ട്, വര്‍ഗീസ് വെട്ടിയങ്കല്‍, കെവി സെല്‍വം, വിജയ കുമാര്‍ മറ്റക്കര, ജോസ് ഊരക്കാട്ടില്‍, മനോജ് മുരളി, ബിജോ മാണി, കെ.എസ്. അരുണ്‍, ജോസ് മോടിക്കപുത്തന്പുരയില് എന്നിവര്‍ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033