റഷ്യയിൽ കുടുങ്ങിയ യാത്രക്കാരുമായി പകരം വിമാനം യുഎസിലേക്ക് ; സഹായമൊരുക്കി എയർ ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: റഷ്യയിലെ മഗദാനിൽ അടിയന്തര ലാൻഡിങ് നടത്തിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർ, എയർ ഇന്ത്യ പകരം ഏർപ്പെടുത്തിയ പുതിയ വിമാനത്തിൽ യുഎസിലേക്ക് പുറപ്പെട്ടു. പ്രാദേശിക സമയം രാവിലെ 10.27നാണ് വിമാനം റഷ്യയിലെ മഗദാനിൽനിന്ന് പറന്നുയർന്നത്. പ്രാദേശിക സമയം പുലർച്ചെ 12.15ന് വിമാനം സാൻ ഫ്രാൻസിസ്കോ വിമാനത്താവളത്തിൽ എത്തുമെന്നാണ് അറിയിപ്പ്. സാൻഫ്രാൻസിസ്കോയിലെത്തുന്ന യാത്രക്കാർക്ക് ആവശ്യമായ സഹായം വിമാനത്താവളത്തിൽ ഒരുക്കിയതായി എയർ ഇന്ത്യ അറിയിച്ചു.

യുഎസിലെ സാൻഫ്രാൻസിസ്കോയിലേക്കുള്ള യാത്രയ്ക്കിടെ റഷ്യയിൽ അടിയന്തര ലാൻഡിങ് നടത്തിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർ മണിക്കൂറുകളോളം റഷ്യയിലെ മഗദാനിൽ ചെലവഴിക്കേണ്ടി വന്നിരുന്നു. 216 യാത്രക്കാരും 16 ജീവനക്കാരുമുള്ള വിമാനം ചൊവ്വാഴ്ചയാണ് എൻജിൻ തകരാറിനെത്തുടർന്നു മഗദാനിൽ ഇറക്കിയത്. ഇവരെ സമീപത്തെ സ്കൂളിലും ഡോർമറ്ററിയിലുമായി പാർപ്പിച്ചിരിക്കുകയായിരുന്നു. വിമാനത്തിൽ 40 ൽ ഏറെ അമേരിക്കൻ പൗരന്മാരുമുണ്ട്. യുഎസിന്റെയും യൂറോപ്യൻ രാജ്യങ്ങളുടെയും വിമാനങ്ങൾക്കു റഷ്യയുടെ ആകാശവിലക്ക് ഉള്ളതിനാൽ ഇവർ ആശങ്കയിലാണെന്നു സഹയാത്രികർ അറിയിച്ചിരുന്നു.

ഭാഷാപരമായ പ്രശ്നങ്ങളും പരിചിതമല്ലാത്ത ഭക്ഷണവും മോശം താമസ സൗകര്യങ്ങളും യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇവരെ കൊണ്ടുപോകുന്നതിനായി എയർ ഇന്ത്യ അയച്ച പകരം വിമാനം ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് മഗദാനിലേക്കു പോയത്. തകരാറിലായ വിമാനം നന്നാക്കുന്നതിനുള്ള സാമഗ്രികളുമായി എൻജിനീയർമാരും ഈ വിമാനത്തിലുണ്ടായിരുന്നു. മഗദാനിലെത്തിയ വിമാനം യാത്രക്കാരെ കയറ്റി പുലർച്ചെയോടെ യുഎസിലേക്കു പോയതായി എയർ ഇന്ത്യ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...