വായു മലിനീകരണം ; 4 സംസ്ഥാനങ്ങൾ ഇന്ന് യോഗം ചേരണമെന്ന് സുപ്രീം കോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഡൽഹിയിലെ വായുമലിനീകരണം ചർച്ച ചെയ്യാൻ ഡൽഹി, ഹരിയാന, യുപി, പഞ്ചാബ് സംസ്ഥാനങ്ങളുടെ അടിയന്തിര യോഗം ഇന്നു ചേരാൻ കേന്ദ്രസർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു. മലിനീകരണം കുറയ്ക്കുന്നതിന് വ്യവസായം, വൈദ്യുതി നിലയം, ഗതാഗതം എന്നിവയിൽ ഏതൊക്കെ തൽക്കാലം നിർത്തണമെന്നു തീരുമാനിക്കാനും വർക്ക് ഫ്രം ഹോം സംവിധാനം ഏർപ്പെടുത്തുന്നതു പരിശോധിക്കാനും ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.

ഡൽഹി സർക്കാരിനെ രൂക്ഷമായി വിമർശിച്ച കോടതി എല്ലാ ജോലിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമലിൽ വെയ്ക്കുകയാണെന്ന് അഭിപ്രായപ്പെട്ടു. പരസ്യപ്രചാരണത്തിനു സർക്കാർ എത്ര രൂപ മുടക്കുന്നുവെന്ന് ഓഡിറ്റ് നടത്താൻ നിർബന്ധിതരാകുമെന്നും ചൂണ്ടിക്കാട്ടി. നടപടികൾ സ്വീകരിക്കാൻ തയ്യാറാണെന്നും അയൽ സംസ്ഥാനങ്ങളിലും നിയന്ത്രണം നടപ്പാക്കണമെന്നും ഡൽഹി സർക്കാർ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഒടുവിൽ വിജയം; ജാര്‍ഖണ്ഡിൽ സമരം ഒത്തുതീർപ്പായി

0
റാഞ്ചി: ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരം അവസാനിച്ചു. പരീക്ഷാ ക്രമക്കേടുകള്‍ രണ്ടുമാസത്തിനുള്ളില്‍ പരിഹരിക്കണമെന്ന...

കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ...

0
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ...

പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി മരിച്ചു

0
പാലക്കാട്: പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി...

കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയിൽ

0
മാവേലിക്കര: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജൂലി തോമസിനെ (42) കഞ്ചാവുമായി...