കുറ്റിപ്പുറത്ത് യുവതിയും എട്ടുമാസം പ്രായമായ കുട്ടിയെയും തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: കുറ്റിപ്പുറത്ത് യുവതിയും എട്ടുമാസം പ്രായമായ കുട്ടിയെയും തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. ഉണ്ണിയമ്പലത്തിന് സമീപം അടക്കത്ത് വളപ്പില്‍ മുഹമ്മദ് മുസ്ല്യാരുടെ മകന്‍ ബസ് ബസ്സത്തിന്റെ ഭാര്യ സുഹൈല(19) നസ്റിന്‍, എട്ടു മാസം പ്രായമുള്ള മകള്‍ ഫാത്തിമ ഷഹ്റ എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് സംഭവം. സുഹൈല നസ്റിനും കുഞ്ഞും ഇവരുടെ കിടപ്പുമുറിയില്‍ മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തി മരിച്ച നിലയിലായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. ആത്മഹത്യാ പ്രേരണക്കുറ്റത്തിന് ഭര്‍തൃമാതാവായ ഫാത്തിമയെ പോലീസ് കസ്റ്റഡിയിലെടുത്തു.

തങ്ങളുടെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും ഭര്‍തൃവീട്ടുകാരുടെ ഗാര്‍ഹിക പീഡനം മൂലമാണ് മരണം സംഭവിച്ചതെന്നും യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ഭര്‍ത്താവ് ബസ് ബസ്സത്ത് ഗള്‍ഫിലാണ്. ഒന്നര വര്‍ഷം മുമ്പാണ് ബസ് ബസ്സത്തിന്റേയും സുഹൈല നസ്റിന്റേയും വിവാഹം നടന്നത്. ഭര്‍ത്താവ് ഗള്‍ഫില്‍ പോയശേഷം ഭര്‍തൃമാതാവുമായി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായാണ് യുവതിയുടെ ബന്ധുക്കള്‍ പറയുന്നത്. കുറ്റിപ്പുറം പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. വിജയ് യെ അതിരുവിട്ട്...

കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി എക്സ്പ്രസ്

0
ഗുവാഹത്തി: അസമിൽ കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...

ടിനി ടോമിനെതിരായ കേസിൽ രഹസ്യമൊഴി നൽകി അൻസിബ

0
കൊച്ചി: നടൻ ടിനി ടോമിനെതിരായ വർഗീയ അധിക്ഷേപ പരാതിയിൽ നിയമനടപടികൾ...