ഹ​ജ്ജ്, ഉം​റ തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്ര എ​ളു​പ്പ​മാ​ക്കാ​ൻ എ​യ​ർ ടാ​ക്​​സി​ക​ൾ

For full experience, Download our mobile application:
Get it on Google Play

ജി​ദ്ദ : ഹ​ജ്ജ്, ഉം​റ തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്ര എ​ളു​പ്പ​മാ​ക്കാ​ൻ ജി​ദ്ദ​ക്കും മ​ക്ക​ക്കു​മി​ട​യി​ൽ എ​യ​ർ ടാ​ക്​​സി​ക​ൾ ആ​രം​ഭി​ക്കാ​നൊ​രു​ങ്ങു​ന്നു. ജി​ദ്ദ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് മ​ക്ക​യി​ലെ മ​സ്​​ജി​ദു​ൽ ഹ​റാ​മി​ലേ​ക്കും മ​റ്റു​ പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ലേ​ക്കും തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്ര കൂ​ടു​ത​ൽ എ​ളു​പ്പ​വും ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള​തു​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​ സൗ​ദി എ​യ​ർ​ൈ​ല​ൻ​സി​ലെ​ത്തി​യ (സൗ​ദി​യ) ഗ്രൂപ്പാ​ണ്​ ഈ ​സേ​വ​നം ആ​രം​ഭി​ക്കു​ന്ന​ത്. ഇ​തി​നാ​യി ലി​ഥിലി​യം മോ​ഡ​ൽ 100 ജ​ർ​മ​ൻ ഇ​ല​ക്ട്രി​ക് എ​യ​ർ ടാ​ക്​​സി​ക​ൾ വാ​ങ്ങാ​ൻ ക​മ്പ​നി ക​രാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പൂ​ർ​ത്തീ​ക​രി​ച്ച​താ​യി സൗ​ദി​യ ഗ്രൂ​പ്​ കോ​ർ​പ​റേ​റ്റ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ഡ​യ​റ​ക്​​ട​ർ എ​ൻ​ജി. അ​ബ്​​ദു​ല്ല അ​ൽ​ശ​ഹ്‌​റാ​നി പ​റ​ഞ്ഞു. ജി​ദ്ദ​യി​ലെ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങു​ന്ന തീ​ർ​ഥാ​ട​ക​രേ​യും വ​ഹി​ച്ച്​ മ​ക്ക​യി​ൽ മ​സ്​​ജി​ദു​ൽ ഹ​റാ​മി​നോ​ടും മ​റ്റു​ പു​ണ്യ​സ്ഥ​ല​ങ്ങ​ളോ​ടും ചേ​ർ​ന്നു​ള്ള ഹോ​ട്ട​ലു​ക​ളി​ലെ ഹെ​ലി​പാ​ഡു​ക​ളി​ൽ ഈ ​എ​യ​ർ ടാ​ക്​​സി​ക​ൾ ഇ​റ​ങ്ങും വി​ധ​മാ​ണ്​ ഓ​പ​റേ​ഷ​ൻ ക്ര​മീ​ക​രി​ക്കു​ക. ഒ​രു വി​മാ​ന​ത്തി​ൽ ആ​റ് യാ​ത്ര​ക്കാ​രെ വ​രെ വ​ഹി​ക്കാ​നാ​വും.

ഒ​റ്റ ചാ​ർ​ജി​ങ്ങി​ൽ പ​ര​മാ​വ​ധി 200 കി​ലോ​മീ​റ്റ​ർ ദൂ​രം സ​ഞ്ച​രി​ക്കാ​ൻ ശേ​ഷി​യു​ള്ള ഇ​ല​ക്​​ട്രി​ക്​ ബാ​റ്റ​റി​യാ​ണ്​ ഇ​തി​നു​ണ്ടാ​വു​ക. ഇ​ത്ത​ര​ത്തി​ലു​ള്ള എ​യ​ർ ടാ​ക്​​സി​ക​ൾ പ​റ​ത്താ​നു​ള്ള അ​നു​മ​തി​ക്കാ​യി അ​ത​തു​ വ​കു​പ്പു​ക​ളു​മാ​യി ഏ​കോ​പി​പ്പി​ച്ച് സൗ​ദി എ​യ​ർ​ലൈ​ൻ​സ് പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണെ​ന്നും അ​ൽ​ശ​ഹ്​​റാ​നി പ​റ​ഞ്ഞു. ഹ​ജ്ജ്, ഉം​റ സീ​സ​ണി​ൽ ഗ​താ​ഗ​ത പ്ര​ക്രി​യ​യി​ൽ ഇ​തു​ ഗു​ണ​പ​ര​മാ​യ മാ​റ്റം ഉ​ണ്ടാ​ക്കു​​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​ത്ത​രം എ​യ​ർ​ടാ​ക്​​സി​ക​ൾ രാ​ജ്യ​ത്ത് ആ​ദ്യ​മാ​യാ​ണ്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഓ​ർ​ഡ​ർ ചെ​യ്​​ത എ​യ​ർ​ടാ​ക്​​സി​ക​ൾ സൗ​ദി​യി​ലെ​ത്തി​യാ​ൽ ക​മ്പ​നി പ​രീ​ക്ഷ​ണ ഓ​ട്ടം ന​ട​ത്തി പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്തും. അ​തി​നു​ശേ​ഷ​മാ​യി​രി​ക്കും റെ​ഗു​ല​ർ സ​ർ​വീ​സ്​ ആ​രം​ഭി​ക്കു​ക. രാ​ജ്യ​ത്തി​​ന്‍റെ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​ത്ത​രം എ​യ​ർ​ടാ​ക്​​സി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു പ​ദ്ധ​തി​യു​ണ്ടെ​ന്നും അ​ൽ​ശ​ഹ്​​റാ​നി സൂ​ചി​പ്പി​ച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോട്ടലിലെ ലിഫ്റ്റിനുള്ളിൽ തല കുടുങ്ങി യുവാവിന് ദാരുണാന്ത്യം

0
ബെംഗളൂരു: ജയനഗറിലെ ഹോട്ടലിൽ ലിഫ്റ്റിനുള്ളിൽ തല കുടുങ്ങി യുവാവിന് ദാരുണാന്ത്യം. ദാർവാഡ്...

ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ ; നാളെ പ്രധാനമന്ത്രി ഹരിയാനയിൽ ഉദ്ഘാടനം ചെയ്യും

0
ചണ്ഡീഗഢ് : ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ഇന്ധന ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര...

സിബിഎസ്ഇ പാഠ്യപദ്ധതിയിൽ ഒൻപതാം ക്ലാസ് മുതൽ മൂന്നാമതൊരു ഭാഷ കൂടി പഠിപ്പിച്ചു തുടങ്ങുന്നതിനെതിരെ സുപ്രീം...

0
ന്യൂഡൽഹി: സിബിഎസ്ഇ പാഠ്യപദ്ധതിയിൽ ഒൻപതാം ക്ലാസ് മുതൽ മൂന്നാമതൊരു ഭാഷ കൂടി...

സംസ്ഥാന വഖഫ് ബോർഡിൻ്റെ ഭരണം സർക്കാരിൻ്റെ നേരിട്ടുള്ള നിയന്ത്രണത്തിലായി

0
കൊച്ചി: സംസ്ഥാന വഖഫ് ബോർഡിൻ്റെ പ്രവർത്തനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയ ഹൈക്കോടതി ഉത്തരവിനെത്തുടർന്ന്...