ഗാസയിൽ നടക്കുന്നത് വംശഹത്യയെന്ന് ദക്ഷിണാഫ്രിക്ക ; പിന്നാലെ മറുപടിയുമായി ഇസ്രയേൽ

For full experience, Download our mobile application:
Get it on Google Play

ഹേഗ് : ഗാസയിൽ ഇസ്രയേൽ വംശഹത്യ നടത്തുന്നെന്ന് കാട്ടി അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ( ഐ.സി.ജെ ) ദക്ഷിണാഫ്രിക്ക നൽകിയ കേസിന്റെ രണ്ടു ദിവസം നീണ്ട വാദം പൂർത്തിയായി. ദക്ഷിണാഫ്രിക്ക സത്യത്തെ വളച്ചൊടിച്ചെന്നും ഇസ്രയേൽ – പാലസ്തീൻ സംഘർഷത്തെക്കുറിച്ച് അവർ അവതരിപ്പിച്ചത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്നും ഇസ്രയേൽ കോടതിയിൽ വാദിച്ചു. വംശഹത്യ ആരോപണങ്ങൾ തള്ളിയ ഇസ്രയേൽ ദക്ഷിണാഫ്രിക്കയ്ക്ക് ഹമാസുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്നു. ഒക്ടോബർ 7ന് തങ്ങളുടെ രാജ്യത്തുണ്ടായ ഭീകരാക്രമണത്തെ ദക്ഷിണാഫ്രിക്ക അവഗണിച്ചു. സ്വയം പ്രതിരോധത്തിനുള്ള അവകാശം തങ്ങൾക്കുണ്ട്. ഗാസയിൽ മരണം കൂടാൻ കാരണം ഹമാസാണ്.

തങ്ങൾ ആശുപത്രികളിൽ ബോംബാക്രമണം നടത്തിയിട്ടില്ല. മാനുഷിക സഹായങ്ങൾ നൽകിയെന്നും ഇസ്രയേലിന്റെ പ്രതിനിധികൾ വാദിച്ചു. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്ക തങ്ങളുടെ വാദങ്ങൾ അവതരിപ്പിച്ചിരുന്നു. അതേസമയം, ദക്ഷിണാഫ്രിക്കയുടേത് കാപട്യമാണെന്നും ഹമാസിന്റെ പങ്കാളികൾ സിറിയയിലും യെമനിലും നടത്തുന്ന അതിക്രമങ്ങളോട് പ്രതികരിക്കുന്നതിൽ അവർ പരാജയപ്പെട്ടെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രൂക്ഷമായി വിമർശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...