‘യു​വ​നി​ധി’ പ​ദ്ധ​തി​ക്ക് ക​ർ​ണാ​ട​ക​യി​ൽ തു​ട​ക്ക​മാ​യി

For full experience, Download our mobile application:
Get it on Google Play

ബം​ഗ​ളൂ​രു : സാ​മൂ​ഹി​ക​സു​ര​ക്ഷ ല​ക്ഷ്യ​മി​ട്ട് തൊ​ഴി​ൽ​ര​ഹി​ത​രാ​യ യു​വാ​ക്ക​ൾ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന ‘യു​വ​നി​ധി’ പ​ദ്ധ​തി​ക്ക് ക​ർ​ണാ​ട​ക​യി​ൽ തു​ട​ക്ക​മാ​യി. വെ​ള്ളി​യാ​ഴ്ച ശി​വ​മൊ​ഗ്ഗ ഫ്രീ​ഡം പാ​ർ​ക്കി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ പ​ദ്ധ​തി​പ്ര​കാ​ര​മു​ള്ള ധ​ന​സ​ഹാ​യ​ത്തി​ന്‍റെ ആ​ദ്യ ഗ​ഡു വി​ത​ര​ണം ഉ​ദ്ഘാ​ട​നം​ചെ​യ്തു. തൊ​ഴി​ൽ​ര​ഹി​ത​രാ​യ ബി​രു​ദ​ധാ​രി​ക​ൾ​ക്ക് 3000 രൂ​പ​യും ഡി​പ്ലോ​മ ധാ​രി​ക​ൾ​ക്ക് 1500 രൂ​പ​യും മാ​സം​തോ​റും ല​ഭി​ക്കു​ന്ന​താ​ണ് യു​വ​നി​ധി പ​ദ്ധ​തി. ജോ​ലി ല​ഭി​ക്കു​ന്ന​തു വ​രെ പ​ര​മാ​വ​ധി ര​ണ്ടു വ​ർ​ഷ​ത്തേ​ക്ക് സ​ഹാ​യം അ​നു​വ​ദി​ക്കും. 2022-2023 അ​ക്കാ​ദ​മി​ക വ​ർ​ഷം മു​ത​ൽ പാ​സ്ഔ​ട്ടാ​യ​വ​ർ​ക്കാ​ണ് പ​ദ്ധ​തി​ക്ക് യോ​ഗ്യ​ത. തു​ട​ർ​പ​ഠ​നം ന​ട​ത്തു​ന്ന​വ​ർ​ക്ക് ഈ ​ധ​ന​സ​ഹാ​യം ല​ഭി​ക്കി​ല്ല. ക​ഴി​ഞ്ഞ ഡി​സം​ബ​ർ 26ന് ​യു​വ​നി​ധി ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി ആ​രം​ഭി​ച്ചി​രു​ന്നു. ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് നേ​രി​ട്ടാ​ണ് പ​ണം ന​ൽ​കു​ക.

ന​ട​പ്പു സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ പ​ദ്ധ​തി​ക്കാ​യി 250 കോ​ടി സ​ർ​ക്കാ​ർ നീ​ക്കി​വെ​ച്ചി​ട്ടു​ണ്ട്. അ​ടു​ത്ത​വ​ർ​ഷം 1200 കോ​ടി​യാ​ണ് പ​ദ്ധ​തി​ക്ക് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​തോ​ടെ കോ​ൺ​ഗ്ര​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​ങ്ങ​ളി​ൽ പ്ര​ധാ​ന​മാ​യ അ​ഞ്ചി​ന സാ​മൂ​ഹി​ക സു​ര​ക്ഷാ പ​ദ്ധ​തി​ക​ൾ സി​ദ്ധ​രാ​മ​യ്യ സ​ർ​ക്കാ​ർ ക​ർ​ണാ​ട​ക​യി​ൽ ന​ട​പ്പാ​ക്കി. സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ​തി​ന് പി​ന്നാ​ലെ ശ​ക്തി യോ​ജ​ന (വ​നി​ത​ക​ൾ​ക്ക് സൗ​ജ​ന്യ ബ​സ് യാ​ത്ര), ഗൃ​ഹ​ജ്യോ​തി (എ​ല്ലാ വീ​ട്ടു​കാ​ർ​ക്കും 200 യൂ​നി​റ്റ് സൗ​ജ​ന്യ വൈ​ദ്യു​തി), ഗൃ​ഹ​ല​ക്ഷ്മി (വീ​ട്ട​മ്മ​മാ​ർ​ക്ക് പ്ര​തി​മാ​സം 2000 രൂ​പ), അ​ന്ന ഭാ​ഗ്യ (ബി.​പി.​എ​ൽ കാ​ർ​ഡു​ട​മ​ക​ൾ​ക്ക് പ്ര​തി​മാ​സം 10 കി​ലോ അ​രി) എ​ന്നീ ക്ഷേ​മ പ​ദ്ധ​തി​ക​ളോ​രോ​ന്നാ​യി ന​ട​പ്പാ​ക്കി​യി​രു​ന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മത-സമുദായിക നേതാക്കൾ മുഖ്യമന്ത്രിയെ കാണുന്നതിനെ ഞങ്ങൾ എതിർത്തിട്ടില്ലെന്ന് മുഹമ്മദ് റിയാസ്

0
തിരുവനന്തപുരം: മത-സമുദായിക നേതാക്കൾ മുഖ്യമന്ത്രിയെ കാണുന്നതിനെ ഞങ്ങൾ എതിർത്തിട്ടില്ലെന്ന് മുഹമ്മദ് റിയാസ്....

500 രൂപ കാണാതായതിനെ തുടർന്ന് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളെ വിവസ്ത്രരാക്കി പരിശോധിച്ചെന്ന് പരാതി

0
ജയ്‌പൂർ: ക്ലാസ് മുറിയിൽ നിന്ന് 500 രൂപ കാണാതായതിനെ തുടർന്ന് ഒൻപതാം...

സോഷ്യല്‍ മീഡിയ, ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളിലൂടെ വിദ്വേഷ പ്രസംഗം, ശത്രുത വളര്‍ത്തല്‍, പൊതുജനശല്യം എന്നിവ...

0
പത്തനംതിട്ട : മതസൗഹാര്‍ദവും മതനിരപേക്ഷതയും നിലനിര്‍ത്താന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്‌കൂള്‍ -...

ഇ 20 പെട്രോൾ വിവാ​ദത്തിൽ നിധിൻ ​ഗഡ്കരിക്കെതിരെ വ്യാജപ്രചാരണം നടത്തിയെന്നരാപിച്ച് യൂടൂബർക്കെതിരെ കേസ്

0
ഡൽഹി: ഇ 20 പെട്രോൾ വിവാ​ദത്തിൽ നിധിൻ ​ഗഡ്കരിക്കെതിരെ വ്യാജപ്രചാരണം നടത്തിയെന്നരാപിച്ച്...