എയർഏഷ്യ ഇന്ത്യയുടെ ആദ്യ വിദേശ സർവീസ് കൊച്ചിയിൽനിന്ന്

For full experience, Download our mobile application:
Get it on Google Play

നെടുമ്പാശേരി : വിദേശ വിമാന സര്‍വീസുകള്‍ക്ക് അനുമതി ലഭിച്ച എയര്‍ഏഷ്യ ഇന്ത്യയുടെ ആദ്യ വിദേശ സര്‍വീസ് കൊച്ചിയില്‍നിന്ന്. കൊച്ചി-ദുബായ്-കൊച്ചി സെക്ടറില്‍ കാര്‍ഗോ വിമാന സര്‍വീസുകളാണ് എയര്‍ഏഷ്യ ഇന്ത്യ ആരംഭിക്കുക. ഇതു സംബന്ധിച്ച എയര്‍ഏഷ്യയുടെ അറിയിപ്പ് വിമാനത്താവളത്തിനു ലഭിച്ചു. തീയതിയും സമയക്രമവും പ്രഖ്യാപിച്ചിട്ടില്ല. ആവശ്യമനുസരിച്ച്‌ ക്രമീകരിക്കുന്ന (അണ്‍ഷെഡ്യൂള്‍ഡ്) തരത്തിലായിരിക്കും സര്‍വീസുകള്‍. 2014 ജൂണില്‍ പ്രവര്‍ത്തനം ആരംഭിച്ച എയര്‍ഏഷ്യ ഇന്ത്യ 2018 ഡിസംബറില്‍ തന്നെ വിദേശ സര്‍വീസുകള്‍ക്കുള്ള മാനദണ്ഡങ്ങള്‍ കൈവരിച്ചെങ്കിലും ഉടമസ്ഥതയിലെ വിദേശപങ്കാളിത്തം സംബന്ധിച്ച വ്യക്തതയ്ക്കായി സര്‍ക്കാര്‍ തീരുമാനം നീട്ടുകയായിരുന്നു.

കൊച്ചിയില്‍നിന്നു കൂടുതലായും പഴങ്ങളും പച്ചക്കറികളുമാണ് ഗള്‍ഫ് സെക്ടറിലേക്കു കയറിപ്പോകുന്നത്. യാത്രാവിമാനങ്ങളില്‍ ചുരുങ്ങിയ അളവ് മാത്രമാണ് അയയ്ക്കാനാവുക. പ്രത്യേക കാര്‍ഗോ വിമാന സര്‍വീസ് തുടങ്ങുന്നതോടെ ആവശ്യമനുസരിച്ച്‌ ഈ സര്‍വീസുകളുടെ എണ്ണം ക്രമീകരിക്കാനാകും. ടാറ്റ ഗ്രൂപ്പിന് എയര്‍ഏഷ്യ ഇന്ത്യയില്‍ 83.6% ഓഹരിയുണ്ട്. എയര്‍ഏഷ്യ മലേഷ്യയില്‍നിന്ന് ബാക്കി 16.4% ഓഹരികള്‍ കൂടി സ്വന്തമാക്കാന്‍ ടാറ്റ ഗ്രൂപ്പ് നടപടി ആരംഭിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

കോഴിക്കോട് ജില്ലയിൽ നാളെ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവ‍ർ ഇബ്രാഹിമിൻ്റെ സന്ദർശനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...

കാറിൽ എംഡിഎംഎ കടത്തി ; യുവതിയും യുവാവും അറസ്റ്റിൽ

0
ചെർക്കള : കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ. ചട്ടഞ്ചാൽ,...