മാര്‍ച്ചിലെ ടിക്കറ്റ് നിരക്ക് കുത്തനെകൂട്ടി വിമാനക്കമ്പനികള്‍

For full experience, Download our mobile application:
Get it on Google Play

ദില്ലി : മാര്‍ച്ചിലെ ടിക്കറ്റ് നിരക്ക് കുത്തനെകൂട്ടി വിമാനക്കമ്പനികള്‍. വേനലവധിയും പെരുന്നാളും ഒത്തുവന്നതോടെയാണ് വിമാനക്കനമ്പനികള്‍ പതിവുപോലെ ടിക്കറ്റ് നിരക്ക് കൂട്ടിയത്. ഇരട്ടിയിലധികം തുകയാണ് പല വിമാനക്കമ്പനികളും വര്‍ധിപ്പിച്ചിരിക്കുന്നത്. നാട്ടിലെത്തി പെരുന്നാള്‍ ആഘോഷിച്ച് തിരിച്ചുവരാന്‍ കാത്തിരിക്കുന്ന പ്രവാസികള്‍ക്കും അവധിയാഘോഷിക്കാന്‍ ഗള്‍ഫിലേക്ക് വിമാനം കയറാനിരിക്കുന്നവര്‍ക്കും ഇത്തവണയും വന്‍ നിരാശ തന്നെയാണുണ്ടായിരിക്കുന്നത്.

കേരളമുള്‍പ്പടെ ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം വന്‍ തുക നല്‍കിയാല്‍ മാത്രമേ പെരുന്നാള്‍ സമയം വിമാനയാത്രക്ക് കഴിയുകയുള്ളൂ. മുന്നൂറ്റിയമ്പത് ദിര്‍ഹം വരെയാണ് ഇപ്പോള്‍ യുഎഇയിലേക്കുള്ള വണ്‍വേ ടിക്കറ്റിന്റെ നിരക്ക്. എന്നാല്‍ മാര്‍ച്ച് രണ്ടാം വാരം കഴിയുന്നതോടെ ഇത് ആയിരം ദിര്‍ഹത്തിന് മുകളിലാകും. മാര്‍ച്ച് പതിനഞ്ച് മുതല്‍ ഏപ്രില്‍ 19 വരെ ഇരട്ടിയിലധികമായാണ് ടിക്കറ്റ് നിരക്ക് ഉയര്‍ന്നത്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരുപത് ശതമാനമാണ് നിരക്ക് കൂട്ടിയത്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്ന് മാര്‍ച്ച് പകുതിക്ക് ശേഷം യുഎഇയിലെത്താന്‍ ഇരുപതിനായിരം മുതല്‍ ഇരുപത്തിയെണ്ണായിരം വരെയാണ് ടിക്കറ്റ് നിരക്ക്. ചെന്നൈ, ബാംഗ്ലൂര്‍ തുടങ്ങി എവിടെ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് വന്നാലും സ്ഥിതി ഇതുതന്നെ. സ്‌കൂള്‍ അവധി കൂടി കണക്കിലെടുത്ത് ടിക്കറ്റുകള്‍ക്ക് വന്‍ ഡിമാന്‍ഡുമാണ്. റമദാന്‍ ആദ്യ പകുതിയില്‍ യാത്രാ നിരക്ക് താരതമ്യേനെ കുറവാണ്. കണക്ഷന്‍ ഫ്‌ലൈറ്റുകളെ ആശ്രിയിച്ച് നാട്ടിലെത്താമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രചാരണം വ്യാജം...

0
​പത്തനംതിട്ട: സംസ്ഥാനത്തെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ യു...

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...