വിദ്യാർത്ഥികളെക്കൊണ്ട് പാദപൂജ ചെയ്യിപ്പിച്ചത് പ്രതിഷേധാർഹമെന്ന് എഐഎസ്എഫ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കാസർകോട് ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളിലും മാവേലിക്കരയിലെ വിദ്യാധിരാജ സെൻട്രൽ സ്‌കൂളിലും വിദ്യാർഥികളെ പാദപൂജക്ക് നിർബന്ധിതരാക്കിയത് ദുരഭിമാനകരവും വിദ്യാഭ്യാസരംഗത്തെ ഫാഷിസ്‌റ് കയറിവരവിന്റെ തെളിവുമാണെന്ന് എഐഎസ്എഫ്. അധ്യാപകർ വിദ്യാർഥികളുടെ ബൗദ്ധിക വളർച്ചക്ക് നേതൃത്വം നൽകേണ്ടതിനുപകരം, അവരെ അടിമ മനസ്സുള്ളവരാക്കാനുള്ള സംഘപരിവാർ ശ്രമങ്ങൾ രാജ്യത്തിന്റെ ഭാവിയെ തന്നെ വെല്ലുവിളിക്കുന്നതാണ്. വിദ്യാഭ്യാസസ്ഥാപനങ്ങൾ ദൈവികാരാധനയുടെയോ വ്യക്തിപരമായ ആരാധനാനിരീക്ഷണത്തിന്റെയോ സ്ഥലമല്ല.

വിദ്യാർഥികളെ സംഘ്പരിവാർ ചിന്താപദ്ധതികൾക്കനുസരിച്ചുള്ള സൈന്യമായി തീർക്കാനുള്ള നീക്കങ്ങളിൽ ശക്തമായി പ്രതിഷേധിക്കുന്നു. വിദ്യാർഥികളുടെ സ്വതന്ത്ര ചിന്ത്ക്കും മാനസികാധികാരത്തിനും നേരെയുള്ള അക്രമമാണ് ഇത്തരം ഒറ്റപ്പെട്ട സഭവങ്ങൾ. ഫാഷിസ്‌റ് പ്രവണതകൾക്കെതിരായ പ്രക്ഷോഭം ശക്തമാക്കുകയും, വിദ്യാലയങ്ങളിൽ മതേതരവും ശാസ്ത്രീയവുമായ വിദ്യാഭ്യാസം ഉറപ്പാക്കുകയുമാണ് ചെയ്യേണ്ടത് എന്നും എഐഎസ എഫ് സംസ്ഥാന പ്രസിഡന്റ് ബിബിൻ എബ്രഹാം, സെക്രട്ടറി എ.അധിൻ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്വാറിയിലെ സ്ലറി ടാങ്ക് പൊട്ടി മാലിന്യം പുഴയില്‍ കലര്‍ന്നു ; ജലസ്രോതസ്സുകള്‍ മലിനമായതോടെ ദുരിതത്തിലായി...

0
കോഴിക്കോട്: കരിങ്കല്‍ ക്വാറിയില്‍ നിന്നുള്ള സ്ലറി മാലിന്യം പുറത്തേക്കൊഴുകി പുഴയില്‍ കലര്‍ന്ന്...

15കാരിയെ ലൈംഗികമായി പീഡിപ്പിച്ചു ; 20കാരന് 8 വർഷം കഠിന തടവും 40,000 രൂപ...

0
തിരുവനന്തപുരം: 15 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 20കാരനായ പ്രതിക്ക് എട്ട്...

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...