റാന്നിക്ക് അഭിമാനമായി വാർഡ് തല പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിലെ പരാതി പരിഹാര അദാലത്ത് പുതുശ്ശേരിമല ഗവണ്മെന്റ് ഹൈസ്കൂളിൽ വെച്ച് നടന്നു. പ്രമോദ് നാരായണൻ എം എൽ എ അദാലത്ത് ഉത്ഘാടനം ചെയ്തു. റാന്നി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ആർ പ്രകാശ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സുധാകുമാരി സ്വാഗതം ആശംസിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ നയന സാബു, ആസൂത്രണ സമിതി അംഗം വിശ്വനാഥൻ, പഞ്ചായത്ത്‌ ക്ലാർക്ക് ആശ, പഞ്ചായത്ത്‌, പിബ്ല്യൂഡി, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കേരളത്തിൽ ആദ്യമായി ആണ് ഒരു പഞ്ചായത്ത്‌ ഇങ്ങനെ ഒരു പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നത്. ഇത് രണ്ട് മാസം കൊണ്ട് ഗ്രാമപഞ്ചായത്തിലേ 13വാർഡിലും നടത്തപെടും. അതിൽ വരുന്ന പരാതികൾ റവന്യു ഒഴിച്ചിട്ട് ഉള്ള പരാതികൾ എല്ലാം പരിഹരിക്കപ്പെടും. ഗ്രാമ പഞ്ചായത്തിനെ പരാതി രഹിത പഞ്ചായത്ത്‌ ആക്കി മാറ്റുക എന്ന്‌ ഉള്ളത് ആണ് ലക്ഷ്യം. ഇന്ന് നടന്ന വാർഡ് തല പരാതി പരിഹാര അദാലത്തിൽ 23പരാതികൾ ആണ് ആകേ ലഭിച്ചത്. അതിൽ 19എണ്ണത്തിന് ഇന്ന് തന്നെ തീർപ്പു കൽപ്പിച്ചു. ബാക്കിയുള്ളത് മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട് 15ദിവസത്തിനകം തീർപ്പു കല്‍പ്പിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....