കൊല്ലം-തേനി ദേശീയപാത നാലുവരിയാക്കി മാറ്റുന്നതിനായുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികൾ വൈകുന്നു

For full experience, Download our mobile application:
Get it on Google Play

ചാരുംമൂട് : കൊല്ലം-തേനി ദേശീയപാത (183) നാലുവരിയാക്കി മാറ്റുന്നതിനായുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികൾ വൈകുന്നു. ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ വിശദാംശങ്ങൾ ഭൂരാശി പോർട്ടിൽ പ്രസിദ്ധീകരിച്ചിട്ട് മൂന്നു മാസം കഴിഞ്ഞിട്ടും സ്ഥലം ഏറ്റെടുക്കൽ നടപടികൾ വൈകുകയാണ്. നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല-ഗതാഗത വകുപ്പുമന്ത്രി നിധിൻ ഗഡ്കരിക്ക് കൊടിക്കുന്നിൽ സുരേഷ് എംപി നിവേദനം നൽകി. സ്ഥലം ഏറ്റെടുക്കൽ വേഗത്തിലാക്കാൻ റവന്യൂവകുപ്പിന് നിർദേശം നൽകണമെന്നു കാട്ടി മുഖ്യമന്ത്രിക്കും കത്തു നൽകി. സംസ്ഥാനസർക്കാരും കേന്ദ്രമന്ത്രിയ്ക്ക് കത്ത് നൽകിയിട്ടുണ്ട്.

സ്ഥലം ഏറ്റെടുക്കുന്നതിനുൾപ്പെടെ വേണ്ടത്ര ഉദ്യോഗസ്ഥരെ നിയമിക്കാത്തതിനാലാണ് നടപടികൾ വൈകാൻ കാരണമെന്നു പറയുന്നു. ആലപ്പുഴ ജില്ലയിൽ വരുന്ന ദേശീയപാതയുടെ ചുമതല ദേശീയപാതാവിഭാഗം ഹരിപ്പാട് സ്പെഷൽ ഡെപ്യൂട്ടി തഹസിൽദാർക്കും കൊല്ലം ജില്ലയിൽ വരുന്ന ദേശീയപാതയുടെ ചുമതല കൊല്ലം ദേശീയപാതാ വിഭാഗം ഡെപ്യൂട്ടി തഹസീൽദാർക്കുമാണ്. എന്നാൽ ഇവർക്ക് ദേശീയപാത 66-ന്റെ വികസന പ്രവർത്തനങ്ങളുടെ ചുമതലകൂടിയുള്ളതിനാൽ പ്രതിസന്ധി നേരിടുന്നു. ദേശീയപാത പൊതുമരാമത്ത് വിഭാഗവും സ്ഥലമേറ്റെടുക്കൽ സംഘവും ദേശീയപാത കടന്നുപോകുന്ന സ്ഥലങ്ങളിൽ സംയുക്ത പരിശോധന നടത്തിയിരുന്നു. 24 മീറ്റർ വീതിയിൽ കൊടുംവളവുകൾ നിവർത്തിയും ബ്ലാക്ക് സ്‌പോട്ടുകൾ ഒഴിവാക്കിയും ഗ്രേഡിങ് വർധിപ്പിച്ചുമാണ് ദേശീയപാത 183 യാഥാർഥ്യമാക്കുക. ദേശീയപാത 83-ലെ തേനിയും ദേശീയപാത 66-ഉം തമ്മിൽ ബന്ധിപ്പിക്കുന്നതാണ് റോഡ്. കൊല്ലം, അഞ്ചാലുംമൂട്, ഭരണിക്കാവ്, താമരക്കുളം, ചാരുംമൂട്, മാങ്കാംകുഴി, കൊല്ലകടവ്, ചെങ്ങന്നൂർ, പൊൻകുന്നം, വണ്ടിപ്പെരിയാർ, കുമളി, തേനി തുടങ്ങിയ പ്രധാന ജങ്ഷനുകളിലൂടെയാണ് പാത കടന്നുപോവുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസില്‍ നിന്ന് പുറത്തേക്ക് വീണ് വയോധികക്ക് സാരമായ പരിക്ക്

0
കോഴിക്കോട്: ബസ് പൂര്‍ണമായും നിര്‍ത്തുന്നതിന് മുന്‍പ് ഓട്ടോമാറ്റിക് ഡോര്‍ തുറന്നതിനെ തുടര്‍ന്ന്...

ഥാർ തല്ലിത്തകർത്ത് റിസോര്‍ട്ട് നടത്തിപ്പുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു ; പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾകൂടി...

0
തിരുവനന്തപുരം: വെള്ളറടയിലെ റിസോര്‍ട്ട് ന‌ടത്തിപ്പുകാരനായ ആര്യനാട് ശ്യാമിനെ ആക്രമിച്ച് തട്ടിക്കൊണ്ടു പോകാന്‍...

ക്വാറിയിലെ സ്ലറി ടാങ്ക് പൊട്ടി മാലിന്യം പുഴയില്‍ കലര്‍ന്നു ; ജലസ്രോതസ്സുകള്‍ മലിനമായതോടെ ദുരിതത്തിലായി...

0
കോഴിക്കോട്: കരിങ്കല്‍ ക്വാറിയില്‍ നിന്നുള്ള സ്ലറി മാലിന്യം പുറത്തേക്കൊഴുകി പുഴയില്‍ കലര്‍ന്ന്...

15കാരിയെ ലൈംഗികമായി പീഡിപ്പിച്ചു ; 20കാരന് 8 വർഷം കഠിന തടവും 40,000 രൂപ...

0
തിരുവനന്തപുരം: 15 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 20കാരനായ പ്രതിക്ക് എട്ട്...