ശക്തി രാജന്റെ പുതിയ ചിത്രത്തിലും ആര്യ ; നായികയായി ഐശ്വര്യ ലക്ഷ്‍മി

For full experience, Download our mobile application:
Get it on Google Play

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ഐശ്വര്യ ലക്ഷ്‍മി. മലയാളത്തിന് പുറമേ തമിഴ് ചിത്രങ്ങളിലും സജീവമാണ് ഇപോള്‍ ഐശ്വര്യ ലക്ഷ്‍മി. മികച്ച കഥാപാത്രങ്ങളാണ് തമിഴകത്തും. ആര്യ നായകനാകുന്ന പുതിയ ചിത്രത്തിലും ഐശ്വര്യ ലക്ഷ്‍മിയാണ് നായിക. ശക്തി രാജന്റെ സംവിധാനത്തിലുള്ള ചിത്രത്തിലാണ് ആര്യയും ഐശ്വര്യ ലക്ഷ്‍മിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ടെഡിയെന്ന സയൻ ഫിക്ഷൻ ചിത്രത്തിനാണ് ഇതിനു മുമ്പ് ശക്തിരാജനും ആര്യയും ഒന്നിച്ചത്. ശക്തി രാജന്റെ ആര്യ ചിത്രത്തിന്റെ പൂജ കഴിഞ്ഞു. ടെഡിയെ പോലെ പുതിയ ചിത്രവും സയൻസ് ഫിക്ഷനായിരിക്കും.

ആര്യ നായകനാകുന്ന പുതിയ ചിത്രത്തിന് പേരിട്ടിട്ടില്ല. സിമ്രാനും ആര്യ നായകനാകുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. മലേഷ്യ, ചെന്നൈ എന്നിവടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഡി ഇമ്മൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഐശ്വര്യ ലക്ഷ്‍മി നായികയായ ചിത്രം അര്‍ച്ചന 31 നോട്ട് ഔട്ട് വൈകാതെ തിയറ്ററുകളിലേക്ക് എത്തും. പൊന്നിയിൻ സെല്‍വമെന്ന തമിഴ് ചിത്രവും ഐശ്വര്യ ലക്ഷ്‍മിയുടേതായി റിലീസ് ചെയ്യാനുണ്ട്. ആര്യ നായകനാകുന്ന തമിഴ് ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്‍മിയുടെ കഥാപാത്രം എന്തായിരിക്കും എന്നതടക്കമുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....