24.5 C
Pathanāmthitta
Monday, December 6, 2021 7:18 pm
Advertismentspot_img

എ ഐ റ്റി യു സി സ്ഥാപക ദിനാഘോഷവും ഗുരുദാസ്ദാസ് ഗുപ്ത അനുസ്മരണവും സംഘടിപ്പിച്ചു

പന്തളം : എ ഐ റ്റി യു സി നൂറ്റിഒന്നാമത് സ്ഥാപക ദിനാഘോഷവും, ഗുരുദാസ്ദാസ് ഗുപ്ത അനുസ്മരണവും സംഘടിപ്പിച്ചു. ട്രേഡ് യൂണിയനിസ്റ്റും കറ പുരളാത്ത ഇടതുപക്ഷക്കാരനും ആയിരുന്നു ഗുരുദാസ് ദാസ്ഗുപ്ത എന്ന്‌ എഐറ്റിയുസി ജില്ലാ സെക്രട്ടറി ഡി.സജി പറഞ്ഞു. എ ഐ റ്റി യു സിയുടെ നൂറ്റിഒന്നാമത് സ്ഥാപക ദിനാഘോഷവും ഗുരുദാസ്ദാസ് ഗുപ്ത അനുസ്മരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെ ഇന്ത്യൻ ഇടതുപക്ഷത്തിന്റെ കരുത്തുറ്റ നേതാവാകാൻ അദ്ദേഹത്തിന് സാധിച്ചതായും തൊഴിലാളി വർഗ്ഗ പോരാട്ടങ്ങളുടെ മുന്നണിയിൽ ഉണ്ടായിരുന്ന ദാസ്‌ഗുപ്‌ത, പാർലമെന്റിൽ അഴിമതിക്കും സാമ്പത്തിക കുറ്റങ്ങൾക്കും തൊഴിലാളികളുടെ അവകാശങ്ങളുമായും ബന്ധപ്പെട്ട് സ്വീകരിച്ച ഉറച്ച നിലപാടുകളിലൂടെ എല്ലാ ആളുകളുടെയും നേതാവായി മാറാൻ അദ്ദേഹത്തിന് സാധിച്ചതായും ഡി.സജി പറഞ്ഞു. സി പി ഐ പന്തളം ലോക്കൽ സെക്രട്ടറി എസ്.രാജേന്ദ്രൻ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കെ.സി സരസൻ, കെ.മണിക്കുട്ടൻ, എസ്.അജയകുമാർ, ശോഭനാകുമാരി, മഹേഷ് സോമൻ, ജെ.ഗിരീഷ്, സുമോദ് കണ്ണങ്കര, ഇബ്രാഹിം, പ്രദീപ് കുരമ്പാല തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

- Advertisment -
Advertisment
Advertisment
- Advertisment -
- Advertisment -

Most Popular