ആമസോണില്‍ ഞെട്ടിക്കുന്ന ഓഫർ ! ചിരട്ടക്ക് കിലോക്ക് വെറും 298 രൂപ മാത്രം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ചിരട്ട വാങ്ങാൻ ബെസ്റ്റ് ടൈം ഏതാണ്. സംശയിക്കേണ്ട ഇപ്പോൾ തന്നെ വാങ്ങൂ. കിലോക്ക് വെറും 298 രൂപയാണ് ഇന്നത്തെ വില. 25 ശതമാനം കിഴിവാണ് നൽകുന്നത്. അല്ലെങ്കിൽ 398 രൂപ നൽകണം. ഇപ്പോൾ വാങ്ങിയാൽ ഇരട്ടി വാങ്ങാനൊന്നും കഴിയില്ലെങ്കിലും നാലിലൊന്ന് വിലക്കിഴിവ് ലഭിക്കുമെന്നർഥം. ആഗോള ഓൺലൈൻ വ്യാപാര ശൃംഖലയായ ആമസോണിലാണ് ഈ ഞെട്ടിക്കുന്ന ഓഫർ.

25 ശതമാനം വിലക്കിഴിവിന് പുറമെ ആമസോൺ പേ ഉപയോഗിച്ച് പണമടച്ചാൽ 10 ശതമാനം കാഷ്ബാക്കും ലഭിക്കും. തെരഞ്ഞെടുത്ത ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ നോ കോസ്റ്റ് ഇഎംഐ, റുപേ ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്‍റ് ഡിസ്ക്കൗണ്ട് തുടങ്ങിയ കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകളും ചിരട്ട വാങ്ങുന്നവർക്ക് ലഭ്യമാകും. കരകൗശലവസ്തുക്കൾ, വിത്ത് മുളയ്പ്പിക്കൽ, പ്രകൃതിദത്ത കരി, ബിബിക്യു എന്നിവയ്‌ക്കായി വേർതിരിച്ചെടുത്ത പ്രകൃതിദത്ത നാളികേര ചിരട്ടകൾ എന്നാണ് ഇതിന്‍റെ വിവരണം. 199 രൂപയുള്ള അരക്കിലോയ്ക്ക് 149 രൂപയാണ് ഓഫർ വില. കേരളത്തിൽ നിന്നുള്ള പെർഫെക്ട് പ്രൊഡക്ട്സ് എന്ന കമ്പനിയാണ് ചിരട്ട വിൽപ നക്കെത്തിച്ചിരിക്കുന്നത്. ക്ലൗഡ് ടൈൽ ഇന്ത്യ എന്ന കമ്പനി വിൽപനക്ക് എത്തിച്ചിരിക്കുന്ന പോളിഷ് ചെയ്ത 2 ചിരട്ടകൾക്ക് 349 രൂപയാണ് വില. കിലോക്ക് 199 രൂപ, 40 എണ്ണത്തിന് 140 രൂപ, 75 എണ്ണത്തിന് 250 രൂപ, 4കിലോക്ക് 315രൂപ എന്നിങ്ങനെ വ്യത്യസ്ത ഓഫറുകളുമായി വേറെയും കമ്പനികൾ ആമസോണിൽ ചിരട്ടക്കച്ചവടം പൊടിപൊടിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...