സ്കൂൾ പാചക തൊഴിലാളികളെ സർക്കാരുകൾ അടിമകളെ പോലെയാണ് കരുതുന്നതെന്ന് എ ഐ റ്റി യു സി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: സ്കൂൾ പാചക തൊഴിലാളികളെ സർക്കാരുകൾ അടിമകളെ പോലെയാണ് കരുതുന്നതെന്ന് സ്കൂൾ പാചക തൊഴിലാളി യൂണിയൻ (എ ഐ റ്റി യു സി) യൂണിയൻ സംസ്ഥാന സെക്രട്ടറി പി.ജി.മോഹനൻ പറഞ്ഞു. യൂണിയന്‍ പത്തനംതിട്ട ജില്ലാ സമ്മേളനം തിരുവല്ല പി.ടി.പുന്നൂസ് സ്മാരക ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാചക തൊഴിലാളികളെ ജീവനക്കാരായി അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് മുണ്ടപ്പള്ളി തോമസ് അധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി മായാ ഉണ്ണികൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ ജി രതീഷ് കുമാർ, എ ഐ റ്റി യു സി തിരുവല്ലാ മണ്ഡലം പ്രസിഡന്റ് ഗോപി , സെക്രട്ടറി തങ്കമണി വാസുദേവൻ, ലാലൻ, സ്കൂൾ പാചക തൊഴിലാളിയൂണിയൻ റാന്നി മേഖലാ വൈസ് പ്രസിഡന്റ് തെക്കെപ്പുറം വാസുദേവൻ, എ ഐ റ്റി യു സി ജില്ലാ കമ്മറ്റി അംഗം എം മധു, സി പി ഐ തിരുവല്ലാ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കൃഷ്ണൻ കുട്ടി, രാജു കടക്കരപ്പള്ളി, കോമള കുമാരി എന്നിവർ പ്രസംഗിച്ചു.

മുണ്ടപ്പള്ളി തോമസ് (പ്രസിഡന്റ്), രാജു കടക്കരപ്പള്ളി (വർക്കിംഗ് പ്രസിഡന്റ്), ബാബു പാലയ്ക്കൻ , തെക്കേപ്പുറം വാസുദേവൻ, ബെറ്റി ബാബു (വൈസ് പ്രസിഡന്റുമാർ), മായാ ഉണ്ണികൃഷ്ണൻ (സെക്രട്ടറി), അമ്പിളി വിജയൻ , കോമളകുമാരി, സുധാസുതൻ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവർ ഭാരവാഹികളായി സമ്മേളനം തെരഞ്ഞെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് 28% മഴ കുറവ് ; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്

0
തിരുവനന്തപുരം: എൽനിനോ ചതിച്ചതോടെ സംസ്ഥാനത്ത് 28 ശതമാനം മഴയുടെ കുറവെന്ന് കേന്ദ്ര...

ശ്വേതയുടെ നേതൃത്വത്തിലുള്ള ഭരണസമിതി അമ്മക്ക് നാണക്കേടുണ്ടാക്കി : ജ​ഗദീഷ്

0
തിരുവനന്തപുരം: ശ്വേതയുടെ നേതൃത്വത്തിലുള്ള ഭരണസമിതി അമ്മക്ക് നാണക്കേടുണ്ടാക്കി, പ്രസിഡന്റിന്റേത് വൈകാരിക പ്രകടനം...

നീറ്റ് പുനഃപരീക്ഷക്കിടെ തട്ടിപ്പിൽ 9 പേർ അറസ്റ്റിൽ

0
ദില്ലി: നീറ്റ് പുനഃപരീക്ഷയിലും അനിഷ്ട സംഭവങ്ങൾ. ബീഹാറിൽ ആൾമാറാട്ടം നടത്തിയ ഒൻപത്...

മരുന്നുകൾ അംഗീകൃത ഫാർമസികളിൽ നിന്ന് മാത്രം വാങ്ങാൻ ഒമാൻ ആരോഗ്യ മന്ത്രാലയം

0
മസ്കത്ത്: വിപണിയിലെ വ്യാജ മരുന്നുകൾക്കെതിരെയും അംഗീകാരമില്ലാത്ത മെഡിക്കൽ ഉൽപന്നങ്ങൾക്കെതിരെയും കനത്ത ജാഗ്രത...