അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ കൊടിമരം സ്ഥാപിക്കണമെന്ന് എ ഐ റ്റി യു സി

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ കൊടിമരം സ്ഥാപിക്കുവാൻ അനുമതി നൽകണം എന്നാവശ്യപെട്ട് എ ഐ റ്റി യു സി യുടെ നേതൃത്വത്തിൽ കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസിന് മുന്നിൽ സൂചനാ സമരം നടത്തി. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ, സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ്, സി പി ഐ ജില്ലാ കൗൺസിൽ അംഗം വിജയവിൽസൺ എന്നിവർ ആണ് കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസിന് മുന്നിൽ സൂചന സമരം നടത്തിയത്. കഴിഞ്ഞ ഏഴ് വർഷക്കാലമായി കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ് എ ഐ റ്റി യു സി. മുൻപ് ഇവിടെ കൊടിമരം സ്ഥാപിക്കുവാൻ ഇക്കോ ടൂറിസം വർക്കേഴ്സ് അസോസിയേഷൻ എ ഐ റ്റി യു സി എന്ന നിലയിൽ വനം വകുപ്പിനോട് ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല. കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ നിലവിലുള്ള കൊടിമരം നീക്കം ചെയ്യുവാൻ എ ഐ റ്റി യു സി ആവശ്യപെടുന്നില്ല.

എന്നാൽ എ ഐ റ്റി യു സി യുടെ കൊടിമരം ഇവിടെ സ്ഥാപിക്കണം എന്നും എല്ലാവർക്കും ഈ വിഷയത്തിൽ തുല്യ നീതി ഉറപ്പാക്കണം എന്നും എ ഐ റ്റി യുസി ആവശ്യപ്പെട്ടു. മുൻപ് ഇവിടെ കൊടിമരം ഇടുന്നത് എ ഐ റ്റി യു സി ആവശ്യപ്പെട്ടപ്പോൾ വനം വകുപ്പ് ഇത് തടസപെടുത്തുകയും ചെയ്തു. എന്നാൽ ഇവിടെ കൊടിമരം സ്ഥാപിക്കുവാൻ വനം വകുപ്പ് അനുമതി നല്കണം എന്നും വിഷയത്തിൽ നടപടി സ്വീകരിക്കാതെ സൂചനാ സമരം അവസാനിപ്പിക്കില്ല എന്നും എ ഐ റ്റി യു സി ജില്ലാ വൈസ് പി ആർ ഗോപിനാഥൻ ആവശ്യപ്പെട്ടു. തുടർന്ന് കോന്നി ഡി എഫ് ഓ ആയുഷ് കുമാർ കോറി ഐ എഫ് എസ് സ്ഥലത്ത് എത്തുകയും തുടർന്ന് നടത്തിയ ചർച്ചയിൽ വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായി ഈ വിഷയത്തിൽ ചർച്ച നടത്തിയ ശേഷം വെള്ളിയാഴ്ചക്ക് മുൻപ് തീരുമാനം അറിയിക്കുമെന്ന് കോന്നി ഡി എഫ് ഓ ഉറപ്പു നൽകുകയും ചെയ്തു. എന്നാൽ അനുകൂലമായ തീരുമാനം കൈക്കൊണ്ടില്ല എങ്കിൽ എ ഐ റ്റി യു സി യുടെ നേതൃത്വത്തിൽ കോന്നി റേഞ്ച് ഓഫീസിനു മുൻപിൽ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കും എന്നും എ ഐ റ്റി യു സി അറിയിച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...