വെള്ളമില്ലാതെ ശബരിമല ഇടത്താവളം ; രാത്രിയില്‍ വെള്ളമെത്തിച്ച് എ.ഐ.വൈ.എഫ്‌. പ്രവര്‍ത്തകര്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : ശബരിമല ഇടത്താവളമായ റാന്നി രാമപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ ശുദ്ധജല വിതരണം തടസപ്പെട്ടു. തുടര്‍ന്ന് അയ്യപ്പന്‍മാര്‍ക്ക് അടിയന്തിര സഹായമെത്തിച്ച് എ.ഐ.വൈ.എഫ് റാന്നി മേഖലാ കമ്മറ്റി. ഇന്നലെ രാത്രിയാണ് ക്ഷേത്രത്തില്‍ വിരിവെച്ച അയ്യപ്പര്‍മാര്‍ കുടിവെള്ളം ഇല്ലാതെ വലഞ്ഞത്. കുടിവെള്ളം ഇല്ലെന്ന വിവരം അറിഞ്ഞതോടെ കനത്ത മഴയേയും അവഗണിച്ച് എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ വാഹനത്തില്‍ വെള്ളമെത്തിച്ചു ക്ഷേത്ര ടാങ്കില്‍ നിറച്ചു. രാത്രിയിൽ നിരവധി അയ്യപ്പന്‍മാരാണ് ക്ഷേത്രത്തിൽ തങ്ങുന്നത്.

വെള്ളമില്ലാതെ പ്രഭാതകൃത്യങ്ങള്‍ നിര്‍വ്വഹിക്കാനും മറ്റുമുള്ള ബുദ്ധിമുട്ട് മനസിലാക്കി എ.ഐ.വൈ.എഫ് റാന്നി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ രാത്രിയിൽതന്നെ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുകയായിരുന്നു. റാന്നി മേഖലാ സെക്രട്ടറി മനീഷ് മുണ്ടപ്പുഴ, മണ്ഡലം സെക്രട്ടറി വിപിന്‍ പി.പൊന്നപ്പന്‍, സി.പി.ഐ ലോക്കല്‍ സെക്രട്ടറി തെക്കേപ്പുറം വാസുദേവന്‍, ജോജോ കോവൂര്‍, കെ.എസ് അരവിന്ദ് കാലായില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃക്കാക്കരയിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ ശേഷം പോലീസ് കസ്റ്റഡിയിലെടുത്ത വാഹനം കടത്തിക്കൊണ്ടുപോയി

0
കൊച്ചി: തൃക്കാക്കരയിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ ശേഷം പോലീസ് കസ്റ്റഡിയിലെടുത്ത വാഹനം കടത്തിക്കൊണ്ടുപോയി....

അതിരപ്പിള്ളിയിൽ ആംബുലൻസിന് നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം

0
തൃശൂർ: അതിരപ്പിള്ളി–മലക്കപ്പാറ റൂട്ടിൽ ആംബുലൻസിന് നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. ഞായറാഴ്ച...

കോട്ടയത്ത് വീട് കുത്തിത്തുറന്ന് കവർച്ച ; നഷ്ടപ്പെട്ടത് 24 പവൻ സ്വർണം

0
കോട്ടയം : കോട്ടയം പൂവത്തളപ്പില്‍ വീട് കുത്തിത്തുറന്ന് 24 പവൻ മോഷ്ടിച്ചു....

പതിനൊന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ എക്സൈസ് ഉദ്യോഗസ്ഥൻ പോക്സോ കേസിൽ അറസ്റ്റിൽ

0
കോട്ടയം: ബന്ധുവായ പതിനൊന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ എക്സൈസ് ഉദ്യോഗസ്ഥൻ പോക്സോ കേസിൽ...