മുസ്ലിം ലീഗിന്‍റെ പേര് മാറ്റി വര്‍ഗ്ഗീയ ലീഗ് എന്നാക്കണം ; വഖഫ് ബോര്‍ഡ് വിഷയത്തില്‍ പ്രതികരിച്ച് എഐവൈഎഫ്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനെതിരായി ലീഗ് നേതാക്കള്‍ നടത്തിയ പ്രസ്താവന മതേതര കേരളത്തിന് അപമാനം എഐവൈഎഫ്‌. കോഴിക്കോട് മുസ്ലിം ലീഗ് സംഘടിപ്പിച്ച റാലിയില്‍ സംസ്ഥാനത്തിന്റെ പൊതുമരാമത്ത് മന്ത്രിയായ മുഹമ്മദ് റിയാസിന്‍റെ മിശ്ര വിവാഹത്തെ വ്യഭിചാരമാണെന്ന് ആക്ഷേപിച്ച ലീഗിന്റെ പരാമര്‍ശം രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് യോജിച്ചതല്ലെന്ന് എഐവൈഎഫ് പ്രതികരിച്ചു. ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ ആണ് അപക്വമായ പരാമര്‍ശം നടത്തിയത്‌. പരാമര്‍ശത്തെ വേദി യിലിരുന്ന് ലീഗ് നേതാക്കള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ലീഗിന്‍റെ അഭിപ്രായമായി വേണം ഇതിനെ കാണുവാന്‍, ഇത്രയും അപരിഷ്കൃതമായ വര്‍ഗ്ഗീയ പ്രസ്താവന നടത്തിയ മുസ്ലിം ലീഗിന്‍റെ പേര് മാറ്റി ‘വര്‍ഗ്ഗീയ ലീഗ് ‘ എന്നാക്കണമെന്നും ഈ വിഷയത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദരലി തങ്ങള്‍ നിലപാട് വ്യക്തമാക്കണമെന്നും എഐവൈഎഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

മുസ്ലിം സമുദായത്തിന്‍റെ അട്ടിപ്പേറവകാശം ഏറ്റെടുത്തിരുന്ന മുസ്ലിം ലീഗില്‍ നിന്നും മുസ്ലിം സമൂഹം അകന്നു പോകുന്നതും അധികാരം ലഭിക്കാത്തതിന്‍റെ വേവലാതിയും മൂലം രാഷ്ട്രീയ അസ്ഥിത്വം നഷ്ടപ്പെട്ടവരുടെ കൂടാരമായി നിലവിലെ മുസ്ലിം ലീഗ് മാറിയെന്നും എഐവൈഎഫ് സംസ്ഥാന കമ്മിറ്റി. ഇത്തരം മലീമസമായ പ്രസ്താവനകള്‍ക്കെതിരെ കേരളീയ സമൂഹം ഒറ്റക്കെട്ടായി രംഗത്ത് വരണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്‍റ് എന്‍.അരുണും സെക്രട്ടറി ടി.ടി ജിസ്മോനും പ്രസ്താവനയില്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മന്ദമരുതി – വെച്ചൂച്ചിറ റോഡിൽ മാലിന്യം തള്ളുന്നു

0
റാന്നി : മന്ദമരുതിയിലെ ജനവാസ മേഖലയോട് ചേർന്ന് സാമൂഹ്യ വിരുദ്ധർ വ്യാപകമായി...

ആകാശത്തിൽ വട്ടമിട്ട് പറന്നത് പത്ത് സെക്കന്റോളം, നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ നിലത്തിറക്കാതെ മടങ്ങി

0
നിലയ്ക്കൽ: ശബരിമല നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ പത്ത് സെക്കന്റോളം...

തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും കാണിച്ച് റാപ്പർ വേടൻ പരാതി നൽകി

0
കൊച്ചി: തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും കാണിച്ച് റാപ്പർ...

സപ്ലൈക്കോ ഓണം ഫെസ്റ്റ് : കോന്നി താലൂക്ക് ഫെയറിന് തുടക്കമായി

0
കോന്നി : സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കോന്നി...