തീര്‍ഥാടക ബാലികയോട് മോശം പെരുമാറ്റം ; തൊഴിലാളിയെ അറസ്റ്റുചെയ്തു – ഹോട്ടല്‍ അടപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

എരുമേലി : ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ തീർത്ഥാടക സംഘത്തിലെ കുഞ്ഞു മാളികപ്പുറത്തിനോട് മോശമായി പെരുമാറിയ തൊഴിലാളിയെ കോടതി റിമാൻഡ് ചെയ്തു. തമിഴ്നാട് രാമനാഥപുരം സ്വദേശി ജയപാലൻ (31) ആണ് ഈ മാസം 24 വരെ റിമാൻഡിലായത്. ഹോട്ടൽ പോലീസ് അടപ്പിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. പഞ്ചായത്ത് ജങ്ഷനിൽ മെഡിക്കൽ സ്റ്റോറിന് സമീപമുള്ള താൽകാലിക ഹോട്ടലാണ് അടപ്പിച്ചത്.

വടക്കൻ കേരളത്തിൽനിന്നെത്തിയ തീർത്ഥാടക സംഘത്തിലെ ഒമ്പത് വയസ്സുള്ള ബാലിക ഭക്ഷണം കഴിച്ച ശേഷം കൈകഴുകാൻ പോയപ്പോൾ ടാപ്പ് ഉയരത്തിലായതിനാൽ തൊഴിലാളി ബാലികയെ എടുത്തു പൊക്കി കൈ കഴുകിക്കുകയും ഇതിനിടെ മോശമായി പെരുമാറുകയുമായിരുന്നു. സംഭവം കണ്ട തീർഥാടകർ തൊഴിലാളിയെ ചോദ്യംചെയ്യുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയുമായിരുന്നു. എരുമേലി എസ്.എച്ച്.ഒ. മനോജ് മാത്യുവിന്റെ നേതൃത്വത്തിൽ പോലീസ് എത്തി തൊഴിലാളിയെ കസ്റ്റഡിയിലെടുത്തശേഷം ഹോട്ടൽ അടപ്പിച്ചു.

ഭക്തരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം തൊഴിലാളിക്കെതിരേ കേസ് എടുത്ത് കോടതിയിൽ ഹാജരാക്കി 24 വരെ റിമാൻഡുചെയ്തു. തീർത്ഥാടന കാലത്ത് എരുമേലിയിൽ ജോലിതേടിയെത്തിയ തൊഴിലാളിക്ക് മെഡിക്കൽ കാർഡോ പോലീസിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റോ ഇല്ല. രാമനാഥപുരം ജില്ലയിൽ മോഷണം, വഞ്ചന തുടങ്ങി പല കേസുകൾ പ്രതിയുടെ പേരിലുള്ളതായാണ് പോലീസ് നൽകുന്ന സൂചനകൾ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...

‘ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ നൽകരുത്’ ; കേന്ദ്ര സർക്കാരിന് നിർദേശം നൽകി സുപ്രീംകോടതി

0
ന്യൂഡൽഹി : ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന ഉത്തരവ് പരീക്ഷണാടിസ്ഥാനത്തിൽ...

കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുടുങ്ങി

0
കണ്ണൂർ: കണ്ണൂരിൽ പന്നിക്കെണിയിൽ പുലി കുടുങ്ങി. കണ്ണൂർ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ...

ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കുള്ള അലവൻസ് ഇരട്ടിയാക്കി സർക്കാർ

0
തിരുവനന്തപുരം : ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിവന്നിരുന്ന അലവൻസ്...