ബാക്കി വെച്ച പന്നിയെ തിന്നാൻ മൂന്നാം ദിവസവും കടുവ എത്തി ; ഭീതിയിൽ പ്രദേശവാസികൾ

For full experience, Download our mobile application:
Get it on Google Play

കാളികാവ് : പുല്ലങ്കോട് എസ്റ്റേറ്റിൽ മൂന്നാം ദിവസവും കടുവയെത്തിയതോടെ നാട്ടുകാരുടെ ഭീതി ഇരട്ടിയായി. കെണിക്ക് സമീപം കഴിഞ്ഞ ദിവസം ബാക്കി വെച്ച പന്നിയെ പൂർണ്ണമായി തിന്നിട്ടാണ് കടുവ മടങ്ങിയത്. പുല്ലങ്കോട് എസ്റ്റേറ്റിലെ ഒരെ സ്ഥലത്താണ് മൂന്നാം ദിവസവും കടുവയെത്തിയത്. പുല്ലങ്കോട് എസ്റ്റേറ്റിൽ കടുവയെ കുടുക്കാൻ കെണി സ്ഥാപിച്ചിരുന്നെങ്കിലും പിടികൊടുത്തിട്ടില്ല.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് പന്നിയെ കൊന്ന് പാതി തിന്നിട്ട് കടുവ കാടുകയറിയത്. ബുധനാഴ്ച വീണ്ടുമെത്തി അതേ പന്നിയുടെ മുക്കാൽ ഭാഗം തിന്നുകയും അന്ന് തന്നെ മറ്റൊരു പന്നിയെ കൊന്നിടുകയും ചെയ്തു. ഇതോടെ വനം വകുപ്പും എസ്റ്റേറ്റ് മാനേജ്‌മെന്റും ചേർന്ന് സംഭവസ്ഥലത്ത് പട്ടിയെ ഇരയാക്കി കെണിയൊരുക്കിയിരുന്നു. പുറമെ വനം വകുപ്പിന്റെ ധ്രുത കർമ്മ സേനയും എസ്റ്റേറ്റ് വാച്ചർമാരും ചേർന്ന് വൈകുന്നേരം പടക്കം പൊട്ടിച്ച് കടുവയെ തുരത്താനും ശ്രമിച്ചിരുന്നു.

എന്നാൽ വ്യാഴായ്ച രാത്രി മൂന്നാമതും അതേ സ്ഥലത്തെത്തിയ കടുവ ചൊവ്വാഴ്ച കൊന്നിട്ട പന്നിയെ പൂർണ്ണമായും തിന്നുകയും ബുധനാഴ്ച കൊന്നിട്ട പന്നിയുടെ അൽപ്പഭാഗവും തിന്ന് വനത്തിലേക്ക് തന്നെ തിരിച്ച് പോയി. മൂന്ന് ദിവസം തുടർച്ചയായി ഒരേ സ്ഥലത്ത് തന്നെ കടുവയെത്തിയത് എസ്റ്റേറ്റ് ടാപ്പിംഗ് തൊഴിലാളികളിൽ ഭീതിയുളവാക്കിയിട്ടുണ്ട്. ഇതിനിടെ വ്യാഴാഴ്ച കല്ലാമൂല ഭാഗത്തും കടുവയുടെ കാൽപ്പാടുകളും അടയാളങ്ങളും കണ്ടതായി നാട്ടുകാർ വനം വകുപ്പിനെ വിവരമറിയിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭാര്യയ്ക്ക് ജീവനാംശം നൽകാതിരിക്കുന്നതും ​ഗാർഹിക പീഡനമെന്ന് ഹൈക്കോടതി

0
കൊച്ചി: ഭാര്യയ്ക്കും മകൾക്കും ജീവനാംശം നൽകാതിരിക്കുന്നത് സാമ്പത്തിക ദുരുപയോഗവും ഗാർഹിക പീഡനവുമാണെന്ന്...

ഓണപ്പരീക്ഷയുടെ തീയതികളും സ്കൂൾ അവധിയും പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ ഓണപ്പരീക്ഷാ തീയതികളും ഓണാവധിയും ഔദ്യോഗികമായി പ്രഖ്യാപിച്ചു. എൽ.പി,...

മാവോയിസ്റ്റ് നേതാവ് മിഹിർ ബെസ്ര അറസ്റ്റിൽ

0
ഝാർഖണ്ഡ് : സുരക്ഷാസേനയ്ക്ക് ഏറെക്കാലമായി പിടികിട്ടാപ്പുള്ളിയായിരുന്ന പ്രമുഖ മാവോയിസ്റ്റ് നേതാവ്...

ശക്തമായ മഴ : വയനാട്ടിൽ വിനോദ സഞ്ചാരത്തിന് കർശന നിയന്ത്രണം

0
വയനാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്ടിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് നിയന്ത്രണം...