പത്തനംതിട്ട: അന്ധവിശ്വാസ അനാചാര വിരുദ്ധ നിയമം പാസാക്കുക, നവോത്ഥാന കേരളത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി എ ഐ വൈ എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജന ജാഗ്രത സദസ്സ് സംഘടിപ്പിച്ചു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം മുണ്ടപ്പള്ളി തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുഹാസ് എം. ഹനീഫ് അധ്യക്ഷത വഹിച്ചു. ബാലസാഹിത്യകാരൻ റെജി മലയാലപ്പുഴ, എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി എസ് അഖില്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശ്രീനാദേവി കുഞ്ഞമ്മ, ബൈജു മുണ്ടപ്പള്ളി,ജില്ലാ സഹ ഭാരവാഹികളായ അജിത് ശാന്തകുമാർ, ജോബി പി. തോമസ്, എം മനു, ഹനീഷ് കോന്നി, അഞ്ജലി വിജയൻ, വിനീത് കോന്നി, ബിബിൻ എബ്രഹാം, മനു പരുമല, വിപിൻ റാന്നി, അനീഷ് മോൻ, അശ്വിൻ ബാലാജിഎന്നിവർ പ്രസംഗിച്ചു.
അന്ധവിശ്വാസ അനാചാര വിരുദ്ധ നിയമം പാസാക്കുക ; എഐവൈഎഫ്
RECENT NEWS
Advertisment



























