ബോളിവുഡ് നടൻ ജിതേന്ദ്ര ശാസ്ത്രി അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ബോളിവുഡ് നടൻ ജിതേന്ദ്ര ശാസ്ത്രി അന്തരിച്ചു. ഹിന്ദി തിയേറ്റർ സർക്യൂട്ടിൽ ജീത്തു ഭായ് എന്നറിയപ്പെടുന്ന ജിതേന്ദ്ര ശാസ്ത്രി ഒരു ശക്തനായ നടനായിരുന്നു. നിരവധി സിനിമകളിൽ ചെറുതെങ്കിലും മറക്കാനാവാത്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മരണകാരണം ഇതുവരെ പുറത്തുവന്നിട്ടില്ല. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ (എൻഎസ്ഡി) നിന്ന് പാസായ അദ്ദേഹം നാടക ലോകത്ത് വളരെ പ്രശസ്തനായിരുന്നു.

‘കൈദ്-ഇ-ഹയാത്ത്’, ‘സുന്ദരി’ തുടങ്ങി നിരവധി നാടകങ്ങളിൽ ജീതേന്ദ്ര പ്രവർത്തിച്ചിട്ടുണ്ട്. ‘ബ്ലാക്ക് ഫ്രൈഡേ’ ‘ദൗർ’ ‘ലജ്ജ’ ‘ചരസ്’ തുടങ്ങി നിരവധി ചിത്രങ്ങളിൽ ജീതേന്ദ്ര പ്രവർത്തിച്ചിട്ടുണ്ട്. കഥാപാത്രങ്ങൾ ദൈർഘ്യമേറിയതായിരുന്നില്ലെങ്കിലും അഭിനയിച്ച ചെറിയ കഥാപാത്രങ്ങളിൽ അദ്ദേഹം തന്റെ തനതായ ശൈലി അടയാളപ്പെടുത്തിയിരുന്നു.

2019 ൽ അർജുൻ കപൂറിന്റെ ‘ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ്’ എന്ന സിനിമയിൽ ഒരു പ്രധാന വേഷം ചെയ്തു . ഇന്ത്യയിലെ കുപ്രസിദ്ധനായ ഒരു ഭീകരനെ പിടികൂടാൻ സംഘത്തെ സഹായിക്കുന്ന നേപ്പാളിലുള്ള ഒരു ഇൻഫോർമറുടെ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ചിത്രത്തിലെ അദ്ദേഹത്തിന്റെ കഥാപാത്രം ഏറെ പ്രശംസ നേടിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

50 ജീവനക്കാരെ പുറത്താക്കി എൻ.ടി.എ. ; നിലവിലുള്ള രീതികളിൽ പൂർണമായ മാറ്റങ്ങൾ വരുത്തും :...

0
ന്യൂഡൽഹി : നീറ്റ് ബിരുദ പരീക്ഷാചോർച്ചയ്ക്കും യു.ജി.സി.-നെറ്റ് പരീക്ഷകളിലെ ഗുരുതര വീഴ്ചകൾക്കും...

പാർട്ടി പരിപാടികളിൽ വന്ദേമാതരം ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂ ; സംസ്ഥാന ഘടകങ്ങൾക്ക് കർശന...

0
ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ...

വീണ്ടും പൊതുമേഖലാ ബാങ്ക് ലയനം : വികസിത് ഭാരത് ബാങ്കിങ്ങിനായി ഉന്നതതല സമിതി ഉടൻ...

0
ന്യൂഡൽഹി : വികസിത് ഭാരതമെന്ന ലക്ഷ്യത്തിലൂന്നി രാജ്യത്തെ ബാങ്കിങ് സംവിധാനം പരിഷ്കരിക്കുന്നതിന്റെ...

മെസി വിവാദം : സ്‌പോൺസറുടെ ഫണ്ട് സമാഹരണം പരിശോധിക്കാൻ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം

0
തിരുവനന്തപുരം : ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് പ്രചരിപ്പിച്ച് നടത്തിയ സാമ്പത്തിക ഇടപാടിൽ...