Wednesday, March 26, 2025 1:58 pm

വട്ടമണ്‍ – നെടുംപാറ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫിന്റെ നേതൃത്വത്തിൽ ഒപ്പുശേഖരണം

For full experience, Download our mobile application:
Get it on Google Play

കോന്നി : വട്ടമണ്‍ – നെടുംപാറ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി എ.ഐ.വൈ.എഫ് ഐരവണ്‍ മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ പൊതു ജനങ്ങളില്‍ നിന്നും  ഒപ്പ് ശേഖരണം നടത്തി.

അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ വട്ടമണ്‍ മുതല്‍ നെടുംപാറ വരെയുള്ള രണ്ട് കിലോമീറ്റര്‍ വരുന്ന റോഡ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പി.എം.ജി.എസ്.വൈ പ്രകാരം നിര്‍മ്മിച്ചതാണ്. റോഡിന് എട്ട് മീറ്ററിലധികം വീതിയുണ്ട്. കോന്നി മെഡിക്കല്‍ കോളേജ് സ്ഥിതി ചെയ്തുന്ന ഭാഗത്തേക്ക് പോകുന്നതിനായി ആദ്യകാലഘട്ടം മുതല്‍ ഉണ്ടായിരുന്ന ഏക റോഡാണിത്. മെഡിക്കല്‍ കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്ന് പൊട്ടിച്ച് മാറ്റിയ പാറയും മെഡിക്കല്‍ കോളേജ് നിര്‍മ്മാണത്തിനാവശ്യമായ എല്ലാ സാധന സാമഗ്രികളും കൊണ്ടുപോയതും ഈ റോഡിലൂടെയാണ്. റോഡ് നശിച്ചതിനാല്‍ കാല്‍നട യാത്ര പോലും ദുഷ്കരമാണിപ്പോള്‍.

നിരവധി തവണ ഇത് സംബന്ധിച്ച് പരാതി നല്‍കിയെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. പി ഡബ്ല്യു ഡി പൊതുമരാമത്ത് വിഭാഗം ഏറ്റെടുത്ത് റോഡ് പുനര്‍നിര്‍മ്മിക്കുക എന്നതാണ് വിഷയത്തിന് ശാശ്വതമായ പരിഹാരം. മാത്രമല്ല നിലവില്‍ കോന്നി മെഡിക്കല്‍ കോളേജിലേക്ക് പോകുന്നതിനുള്ള പുതിയ റോഡിന്റെ  സമാന്തര പാതകൂടിയാണിത്. പ്രദേശത്തെ നൂറിലധികം കുടുംബങ്ങളും ഈ റോഡിനെ ആശ്രയിച്ച് യാത്ര ചെയ്യുന്നു.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ  കാലത്ത് റോഡ് പുനര്‍മ്മിക്കുവാന്‍ നിരവധി ശ്രമങ്ങള്‍ നടന്നെങ്കിലും അവഗണന മാത്രമാണുണ്ടായത്. ജില്ലാ പഞ്ചായത്താണ് കാലങ്ങളായി റോഡ് അറ്റകുറ്റപ്പണികള്‍ നടത്തി വരുന്നത്. എന്നാല്‍ ജില്ലാ പഞ്ചായത്തിലെ പരിമിതമായ തുക കൊണ്ട് റോഡ് സഞ്ചാര യോഗ്യമാക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. അതിനാല്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ പി ഡബ്ല്യു ഡി എറ്റെടുത്ത് റോഡ് പുനര്‍നിര്‍മ്മിക്കണമെന്നും എ.ഐ.വൈ.എഫ് ഐരവണ്‍ മേഖല കമ്മറ്റി നിവേദനത്തില്‍ ആവശ്യപ്പെടുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

16കാരിയെ പീഡിപ്പിച്ച കേസിൽ അഭിഭാഷകന്റെ അറസ്റ്റ് തടഞ്ഞ് സുപ്രിംകോടതി

0
ന്യൂഡല്‍ഹി: പത്തനംതിട്ടയിലെ പോക്സോ കേസിൽ ഹൈക്കോടതി അഭിഭാഷകൻ നൗഷാദ് തോട്ടത്തിലിൻ്റെ അറസ്റ്റ്...

മുൻ ഇഡി ഡയറക്ടർ സഞ്ജയ് കുമാർ പ്രധാനമന്ത്രി മോദിയുടെ സാമ്പത്തിക ഉപദേശക സമിതിയിൽ

0
ന്യൂഡല്‍ഹി: മുൻ ഇഡി ഡയറക്ടർക്ക് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിൽ സ്ഥിര...

കോഴഞ്ചേരി സെയ്‌ന്റ് തോമസ് കോളേജില്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഗമം നടന്നു

0
കോഴഞ്ചേരി : അധ്യാപകരെ ആദരിച്ചും കോളേജിലെ ഗണിതവിഭാഗം ഐടി ലാബിന്...

വിദ്യാഭ്യാസ മേഖലയിൽ കേരളം ഒന്നാമത് ; കേരളത്തെ പ്രശംസിച്ച് ഗവർണർ

0
തിരുവനന്തപുരം : കേരളത്തെ പ്രശംസിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. വിദ്യാഭ്യാസ മേഖലയിൽ...