ഡൽഹി:ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട അജയ് ബംഗയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡൽഹിയിൽ നടന്ന കോവിഡ് പതിവ് പരിശോധനയിലാണ് അദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത്. ബംഗ നിലവിൽ ക്വാറന്റൈനിലാണെന്ന് ട്രഷറി വകുപ്പ് അറിയിച്ചു. ലോക പര്യടനത്തിന്റെ അവസാന ഘട്ടത്തിലാണ് ബംഗ ഡൽഹിയിലെത്തിയത്. അജയ് ബംഗ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും, ധനമന്ത്രി നിർമ്മല സീതാരാമൻ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എന്നിവരെയും കാണുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഈ കൂടിക്കാഴ്ചകൾക്ക് മുൻപാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ ലോകബാങ്കിലേക്ക് പ്രസിഡന്റായി നാമനിർദ്ദേശം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ബംഗയുടെ സ്ഥാനാർത്ഥിത്വം ഇന്ത്യ അംഗീകരിച്ചിരുന്നു.
ഇതിന് പിന്നാലെ ബംഗ്ലാദേശ്, കോറ്റ് ഡി ഐവയർ, കൊളംബിയ, ഈജിപ്ത്, ഫ്രാൻസ്, ജർമ്മനി, ഘാന, ഇറ്റലി, ജപ്പാൻ, കെനിയ, സൗദി അറേബ്യ, റിപ്പബ്ലിക് ഓഫ് കൊറിയ, യുകെ എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളിലെ സർക്കാരുകൾ ബംഗയ്ക്ക് പിന്തുണ അറിയിച്ചിരുന്നു, തന്റെ പര്യടനത്തിനിടെ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, ബിസിനസുകാർ, സംരംഭകർ, സിവിൽ സൊസൈറ്റി എന്നിവരുമായി ബംഗ കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം, കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇൻഫ്ലുവൻസ, കോവിഡ് കേസുകളുടെ വർദ്ധനവിന് ഇന്ത്യ സാക്ഷ്യം വഹിക്കുകയാണ്. ബുധനാഴ്ച പുറത്തുവിട്ട കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, രാജ്യത്ത് 1134 പുതിയ കൊറോണ വൈറസ് കേസുകൾ രേഖപ്പെടുത്തി. സജീവ കേസുകൾ 7026 ആയി ഉയരുകയും ചെയ്തിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033