എ.ആർ.ഒ ടേബിളിൽ കൗണ്ടിങ് ഏജന്‍റുമാരെ അനുവദിക്കാത്തത് വൻ ക്രമക്കേടെന്ന് അജയ് മാക്കന്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ സമയത്ത് അസി. റിട്ടേണിങ് ഓഫിസറുടെ (എ.ആർ.ഒ) ടേബിളിൽ സ്ഥാനാർഥിയുടെ കൗണ്ടിങ് ഏജന്‍റിനെ അനുവദിക്കുന്നില്ലെന്ന ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് അജയ് മാക്കൻ. ഏജന്‍റുമാരെ എ.ആർ.ഒ ടേബിളിൽ അനുവദിക്കാത്തത് ഇ.വി.എം തട്ടിപ്പിനേക്കാൾ വലിയ തട്ടിപ്പായിരിക്കുമെന്നും, ആദ്യമായാണ് ഇങ്ങനെയൊരു അനുഭവമെന്നും അജയ് മാക്കൻ എക്സിൽ എഴുതി. ഇതിന് പിന്നാലെ, റിട്ടേണിങ് ഓഫിസർമാരുടെയും അസി. റിട്ടേണിങ് ഓഫിസർമാരുടെയും ടേബിളിൽ കൗണ്ടിങ് ഏജന്‍റുമാരെ അനുവദിക്കുമെന്ന് ഡൽഹി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ വ്യക്തമാക്കി. ‘ആദ്യമായാണ് സ്ഥാനാർഥിയുടെ കൗണ്ടിങ് ഏജന്‍റിനെ എ.ആർ.ഒയുടെ ടേബിളിൽ അനുവദിക്കാതിരിക്കുന്നത്. ഒമ്പത് ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഞാൻ മത്സരിച്ചിട്ടുണ്ട്.

ആദ്യമായാണ് ഇത്തരമൊരു അനുഭവം. ഇക്കാര്യം ശരിയാണെങ്കിൽ, ഇ.വി.എം തട്ടിപ്പിനേക്കാൾ വലിയ തട്ടിപ്പായിരിക്കും ഇത്. എല്ലാ സ്ഥാനാർഥികളുടെയും ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടുവരികയാണ്. തെരഞ്ഞെടുപ്പ് കമീഷൻ ഇക്കാര്യത്തിൽ ഒരു വ്യക്തത വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു’ -എന്നായിരുന്നു അജയ് മാക്കന്‍റെ ട്വീറ്റ്. മാക്കന്‍റെ ട്വീറ്റ് ചർച്ചയായതോടെ ഡൽഹി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഇതിന് മറുപടി നൽകുകയായിരുന്നു. റിട്ടേണിങ് ഓഫിസർമാരുടെയും അസി. റിട്ടേണിങ് ഓഫിസർമാരുടെയും ടേബിളിൽ കൗണ്ടിങ് ഏജന്‍റുമാരെ അനുവദിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ വ്യക്തമാക്കി. ഡൽഹിയിലെ റിട്ടേണിങ് ഓഫിസർ ഈ ആവശ്യം നിഷേധിക്കുകയായിരുന്നെന്ന് മാക്കൻ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ലുങ്കി വാല’ പരാമർശം: ജോൺ ബ്രിട്ടാസിനെതിരെ ബിജെപി എംപിയുടെ അധിക്ഷേപത്തിൽ വ്യാപക പ്രതിഷേധം

0
തിരുവനന്തപുരം: രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എംപിയെ അധിക്ഷേപിച്ച് ബിജെപി എംപി. 'കേരള...

രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്

0
ദില്ലി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കെ...

നാല് സംസ്ഥാനങ്ങളിലായി നടന്ന സൈബർ നിക്ഷേപ തട്ടിപ്പിൽ സൂത്രധാരൻ മലയാളി

0
ഡൽഹി: നാല് സംസ്ഥാനങ്ങളിലായി നടന്ന സൈബർ നിക്ഷേപ തട്ടിപ്പിൽ സൂത്രധാരൻ മലയാളി....

കിസാൻ സഭ എഴുമറ്റൂർ മണ്ഡലം കൺവൻഷൻ നടത്തി

0
ചുങ്കപ്പാറ: പ്രളയത്തിൽ കൃഷി നശിച്ച കർഷകർക്ക് അടിയന്തരമായി ധനസഹായം അനുവദിക്കണമെന്ന്...