Saturday, May 11, 2024 11:49 am

കേരളത്തില്‍ പിണറായിയുടെ ഭരണം മാറണമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചുതുടങ്ങി : എ കെ ആന്റണി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളം 2021 ല്‍ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. ഈ സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ കെ ആന്റണി.

കേരളത്തില്‍ പിണറായിയുടെ ഭരണം മാറണമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചുതുടങ്ങിയെന്ന് എകെ ആന്റണി പറഞ്ഞു. നിലവില്‍ സംസ്ഥാനത്ത് യുഡിഎഫിനും കോണ്‍ഗ്രസിനും അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തിരിച്ചുവരുമെന്നും എ കെ ആന്റണി പറഞ്ഞു. കൊല്ലം ഡിസിസി പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു എ കെ ആന്റണി.

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനം തദ്ദേശ തെരഞ്ഞെടുപ്പിനൊരുങ്ങുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് തിളങ്ങുന്ന വിജയം നേടാന്‍ കഴിയണമെന്ന് എ കെ ആന്റണി നിര്‍ദേശിച്ചു. എന്നാല്‍ ഇത്തരമൊരു വിജയം കൈവരിക്കുന്നതിനായി വാര്‍ഡ് തലം മുതല്‍ പാര്‍ട്ടിയില്‍ ഐക്യവും അച്ചടക്കവും വേണം. നിലവില്‍ പാര്‍ട്ടിയില്‍ നിന്നുപോകുന്ന തര്‍ക്കങ്ങള്‍ നീണ്ടുപോകുന്നത് നല്ലതിനല്ല. അത് അത്യാവശ്യമായി പാര്‍ട്ടി ഫോറങ്ങളില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് ആന്റണി പറഞ്ഞു.

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിവരികയാണ്. ഇത് സംബന്ധിച്ച്‌ ആരോഗ്യ വിദഗ്ധരുമായി ഇന്നാണ് ചര്‍ച്ച നടത്തുന്നത്. കൊവിഡ് പടരുന്ന സാഹചര്യത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് നടത്തുന്നതിനെ കുറിച്ചായിരിക്കും ആലോചനകള്‍.

ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടത്താനാണ് ആലോചന. നവംബര്‍ മാസത്തില്‍ പുതിയ ഭരണസമിതികള്‍ അധികാരത്തില്‍ വരേണ്ടതായുണ്ട്. രണ്ടാഴ്ച്ചക്കുള്ളില്‍ പാര്‍ട്ടി പ്രതിനിധികളുടെ യോഗവും ചേരും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോഴഞ്ചേരി ഈസ്റ്റ്‌ കനാലിൽ കക്കൂസ് മാലിന്യം തള്ളുന്നു ; പ്രതിഷേധവുമായി നാട്ടുകാർ

0
പത്തനംതിട്ട: കോഴഞ്ചേരി ഈസ്റ്റ്‌ കനാലിൽ മാലിന്യം കൊണ്ട് തള്ളുന്നത് രൂക്ഷമാകുന്നു. പിന്നാലെ...

അ​മ്മ​യെ​യും ഭാ​ര്യ​യെ​യും മൂ​ന്നു മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി യു​വാ​വ് ജീ​വ​നൊ​ടു​ക്കി ; സംഭവം ഉത്തർപ്രദേശിൽ

0
ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ അ​മ്മ​യെ​യും ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കി....

പ്ലസ് വണ്‍ പ്രവേശനത്തിന് അധിക ബാച്ച് അനുവദിക്കാതെ സീറ്റ് വര്‍ധിപ്പിക്കുന്നത് തിരിച്ചടിയാകും ; അധ്യാപകര്‍

0
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ സീറ്റ്...

മുഖ്യമന്ത്രിയുടെ വിദേശയാത്ര എന്നെ അറിയിച്ചിട്ടില്ല ; ഗവര്‍ണര്‍

0
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര പോയത് തന്നെ അറിയിക്കാതെയെന്ന് ഗവര്‍ണര്‍...