Monday, May 27, 2024 3:47 am

അനിൽ ആന്‍റണി ജയിക്കില്ലെന്ന എ.കെ ആന്‍റണിയുടെ പ്രസ്താവന അത്ഭുതപ്പെടുത്തി ; കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അനിൽ ആന്‍റണി ജയിക്കില്ലെന്ന എ.കെ ആന്‍റണിയുടെ പ്രസ്താവന അത്ഭുതപ്പെടുത്തിയെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. മുതിർന്ന നേതാവായ അദ്ദേഹത്തോട് ബഹുമാനം ഉണ്ട്. പ്രതിരോധ മന്ത്രിയായിരുന്ന ആന്‍റണിയുടെ സത്യസന്ധതയിൽ ഒരു സംശയവും ഇല്ല. മാൻ ഓഫ് പ്രിൻസിപ്പിൾസ് ആണ് ആന്‍റണി. പാർട്ടിയുടെ സമ്മർദ്ദം കാരണമാകാം മകൻ തോൽക്കുമെന്ന് ആന്‍റണി പറഞ്ഞത്. പക്ഷേ ആന്‍റണിയോട് താൻ പറയുന്നു. ആന്‍റണിയുടെ മകനാണ് അനിൽ. അങ്ങയുടെ അനുഗ്രഹം അനിലിന് ഉണ്ടാകുമെന്ന് താൻ കരുതുന്നു. ആന്‍റണി ജ്യേഷ്ഠസഹോദരനെ പോലെയാണെന്നും അതുകൊണ്ട് അനിൽ തനിക്ക് ബന്ധുവിനെ പോലെ ആണെന്നും രാജിനാഥ് സിംഗ് പറഞ്ഞു.

അനിലിന് ബിജെപിയിൽ വലിയ ഭാവിയുണ്ട്. മകന് വോട്ട് നൽകേണ്ട. അനുഗ്രഹം നൽകണം. കേരളത്തിൽ എൻഡിഎ രണ്ടക്കം കടക്കും. പത്തു വർഷത്തിനിടെ ഒരു അഴിമതി ആരോപണം പോലും ബിജെപി സർക്കാർ നേരിട്ടിട്ടില്ല. അനിൽ ആന്‍റണിയുടെ പിതാവിനു നേരെ ഒരു അഴിമതി ആരോപണവും ഉയർന്നിട്ടില്ല. എന്നാൽ കോൺഗ്രസിന്‍റെ മറ്റ് ഒരു പാട് മന്ത്രിമാർ അഴിമതി കേസുകളിൽ ജയിലിൽ പോയിട്ടുണ്ട്. ഭാരതത്തിന്‍റെ ചന്ദ്രയാൻ ദൗത്യം വിജയിച്ചു. എന്നാൽ കോൺഗ്രസിന്‍റെ രാഹുൽയാൻ ദൗത്യം കഴിഞ്ഞ ഇരുപത് വർഷമായിട്ടും എങ്ങും എത്തിയിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ദേശീയ പാതയിൽ അപകടം, റോഡ് നിർമ്മാണത്തിനുള്ള സാമഗ്രികളിലിടിച്ച് കാർ മറിഞ്ഞു ; 4 യുവാക്കൾക്ക്...

0
നാട്ടിക: തളിക്കുളം കൊപ്രക്കളത്തിന്.സമീപം ദേശീയ പാതയിലെ റോഡ് നിർമ്മാണത്തിനായുള്ള സാമഗ്രികളിലിടിച്ച് കാർ...

സംസ്കൃത സർവ്വകലാശാലയിൽ സ്കോളര്‍ഷിപ്പോടെ സംസ്കൃതത്തില്‍ നാല് വര്‍ഷ ബിരുദപഠനം ; അവസാന തീയതി ജൂണ്‍...

0
സംസ്‌കൃതം ലോകത്തിലെ പ്രമുഖമായ വിജ്ഞാനഭാഷകളിലൊന്നാണ്. ജ്യോതിശാസ്ത്രം, ഗണിതശാസ്ത്രം, ആരോഗ്യശാസ്ത്രം, നിയമവിജ്ഞാനം, മതം,...

ഹെഡ് ലൈറ്റിൽ എല്‍ഇഡി അല്ലെങ്കില്‍ എച്ച്ഐഡി ബൾബ് ഘടിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി...

0
തിരുവനന്തപുരം : ഹെഡ് ലൈറ്റിൽ എല്‍ഇഡി അല്ലെങ്കില്‍ എച്ച്ഐഡി ബൾബ് ഘടിപ്പിക്കുമ്പോള്‍...

ആലുവയില്‍ കാണാതായ പെണ്‍കുട്ടിയെ അങ്കമാലിയില്‍ നിന്നും കണ്ടെത്തി

0
കൊച്ചി: ആലുവയിൽ നിന്നും കാണാതായ ഇതരസംസ്ഥാന പെൺകുട്ടിയെ അങ്കമാലി റെയിൽവേ സ്റ്റേഷനിൽ...