ജി സുധാകരനെ ചെറ്റത്തരം എന്നു വിശേഷിപ്പിച്ചതില്‍ വിശദീകരണവുമായി എ കെ ബാലന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍മന്ത്രി ജി സുധാകരനെ ചെറ്റത്തരം എന്നു വിശേഷിപ്പിച്ചതില്‍ വിശദീകരണവുമായി സിപിഐഎം നേതാവ് എ കെ ബാലന്‍. ചെറ്റത്തരം എന്ന വാക്കിന് ഇംഗ്ലിഷ് – മലയാളം നിഘണ്ടുവില്‍ അര്‍ത്ഥമായി പറയുന്നത് അല്‍പ്പത്തം, ഹീനത എന്നിങ്ങനെയാണ്. അല്‍പ്പത്തം നിറഞ്ഞ പെരുമാറ്റമായിപ്പോയി ജി സുധാകരന്റേത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും ബാലന്‍ വിശദീകരിച്ചു. ജി. സുധാകരൻ ഉത്തമനായ കമ്മ്യുണിസ്റ്റ് ആണെന്ന് പറഞ്ഞ വി. ഡി സതീശൻ, കെ. സുധാകരൻ നല്ലൊരു കോൺഗ്രസുകാരൻ ആണെന്ന് പറഞ്ഞില്ല. KSU പ്രവർത്തകർ കൊലപ്പെടുത്തിയ സഹോദരനെ ഓർത്തിരുന്നെങ്കിൽ സുധാകരൻ കോൺഗ്രസിനൊപ്പം പോകുമായിരുന്നില്ല.

UDF തകർച്ചയിലാണ്. രണ്ടു പേർ മുഖ്യമന്ത്രിയാകാൻ നിൽക്കുകയാണ്. രാഹുൽ മാങ്കൂട്ടത്തിൽ ചെയ്ത കാര്യങ്ങൾ തുടരുമെന്നാണ് UDF സ്ഥാനാർത്ഥി രമേശ് പിഷാരടി പറഞ്ഞത്. അത് കടന്ന കൈയായി പോയി. 3 പീഡനം , ഗർഭം അലസിപ്പിക്കൽ തുടരുമെന്നാണോ രമേശ് പിഷാരടി പറയുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ ചെയ്ത തെറ്റുകൾക്ക് ജനങ്ങളോട് ക്ഷമ ചോദിച്ച് വേണം പിഷാരടി വോട്ട് ചോദിക്കാൻ. അല്ലെങ്കിൽ രാഹുൽ മാങ്കൂട്ടത്തിലിനെ കൊണ്ട് വോട്ട് ചോദിക്കാൻ പോകണമെന്നും എ കെ ബാലൻ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യയുടെ തന്ത്രപ്രധാനമായ സൈനിക മേഖലയുടെ തത്സമയ വിവരങ്ങൾ പാകിസ്ഥാന് കൈമാറി ; പഞ്ചാബിൽ 20കാരൻ...

0
ലുധിയാന: പാകിസ്ഥാൻ്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുമായി ബന്ധമുള്ളവർക്ക് വേണ്ടി ചാരവൃത്തി...

‘നേപ്പാളില്‍ ഹിമതടാകം രൂപപ്പെടുന്നു ; വീണ്ടും മിന്നല്‍ പ്രളയമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ചൈന

0
ബെയ്ജിങ് : മിന്നല്‍ പ്രളയം നാശം വിതച്ച നേപ്പാളില്‍ വീണ്ടും ഹിമതടാകം...

ദേശീയ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിൽ പ്രതികരിച്ച് മുൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്

0
മുംബൈ: ദേശീയ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് ശേഷം ആദ്യമായി പ്രതികരിച്ച്...

നേപ്പാൾ മിന്നൽ പ്രളയം : ഉണ്ടായ നേപ്പാളിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശികളായ 21 തീർത്ഥാടകർ...

0
ചെന്നൈ : മിന്നൽ പ്രളയം ഉണ്ടായ നേപ്പാളിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശികളായ...