മികച്ച തിരക്കഥാകൃത്തിൻ്റെ ഫോട്ടോയുടെ സ്ഥാനത്ത് കൊലക്കേസ് പ്രതിയുടെ ഫോട്ടോ പ്രത്യക്ഷപ്പെട്ട സംഭവം ; പി എസ് സി ബുള്ളറ്റിനിൽ പിഴവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പി എസ് സി ബുള്ളറ്റിനിൽ ഉണ്ടായ ഗുരുതര പിഴവ് അംഗീകരിച്ച് പി.എസ്.സി. മികച്ച തിരക്കഥാകൃത്തിൻ്റെ പേരിന് മുകളിലുള്ള ഫോട്ടോയുടെ സ്ഥാനത്ത് ഉണ്ടായിരുന്നത് കൊലക്കേസ് പ്രതിയുടെ ഫോട്ടോ ആയിരുന്നു. മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നേടിയ രാജേഷ് തില്ലങ്കേരിയുടെ ഫോട്ടോയ്ക്ക് പകരം അടിച്ചുവന്നത് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ഫോട്ടോയായിരുന്നു. ഇത്തരത്തിൽ ഗുരുതര പിഴവുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് തെറ്റ് സമ്മതിച്ചിരിക്കുകയാണ് പി.എസ്.സി. എവിടെയാണ് പിഴവ് വന്നത് എന്നതിൽ കൃത്യമായ വ്യക്തത നൽകിയില്ലെങ്കിലും തെറ്റുപറ്റിയെന്ന് പി.എസ്.സി. സമ്മതിച്ചു. ഈ തെറ്റ് തിരുത്തിയെന്നും പി.എസ്.സി. ചൂണ്ടിക്കാട്ടി.

മേയ് 15-ന് പുറത്തിറക്കിയ പി.എസ്.സി. ബുള്ളറ്റിന്റെ സമകാലികം വിഭാഗത്തിലാണ് ഗുരുതര പിഴവുണ്ടായത്. ഉണ്ണി കെ.ആർ. സംവിധാനം ചെയ്ത ‘എ പ്രഗ്‌നന്റ് വിഡോ’ എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതിനാണ് രാജേഷ് തില്ലങ്കേരിക്ക് മികച്ച തിരക്കഥയ്ക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ ചിത്രത്തിന് പകരം ആകാശ് തില്ലങ്കേരിയുടെ ഫോട്ടോയാണ് ബുള്ളറ്റിനിൽ ഉൾപ്പെടുത്തിയത്. പി.എസ്.സി. പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന നിരവധി ഉദ്യോഗാർഥികൾ ആശ്രയിക്കുന്ന ഔദ്യോഗിക പഠനസഹായ പ്രസിദ്ധീകരണമായ പി.എസ്.സി. ബുള്ളറ്റിനിൽ ഇത്തരമൊരു വീഴ്ചയുണ്ടായത് വിവാദമായിരുന്നു. ഔദ്യോഗിക പ്രസിദ്ധീകരണങ്ങളിലെ വിവരങ്ങളുടെ കൃത്യത ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയാണ് സംഭവം ഉയർത്തിക്കാട്ടുന്നതെന്ന വിമർശനവും ഉയർന്നിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു

0
കൊച്ചി: എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു. എറണാകുളം...

നേപ്പാൾ പ്രളയം ; ഇന്ത്യക്കാരെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യണം എന്ന് ആവശ്യപ്പെട്ട് മല്ലികാർജുൻ ഖാർഗെ...

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 636 ആയി ഉയർന്നു....

ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി

0
ആലപ്പുഴ: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന...

കോടതി ഉത്തരവുകൾ ലംഘിച്ച് കൊൽക്കത്തയിൽ റാലി നടത്തിയതിന് മമത ബാനർജിക്കെതികെ കേസ്

0
കൊല്‍ക്കത്ത: കോടതി ഉത്തരവുകൾ ലംഘിച്ച് കൊൽക്കത്തയിൽ റാലി നടത്തിയതിന് തൃണമൂല്‍ കോണ്‍ഗ്രസ്...