തൃശൂരിൽ വീണ്ടും ഷിഗെല്ല ; രോ​ഗബാധ സ്ഥിരീകരിച്ചത് ദമ്പതികൾക്ക്

For full experience, Download our mobile application:
Get it on Google Play

തൃശൂർ: ജില്ലയിൽ വീണ്ടും ഷിഗെല്ല. അരിമ്പൂരിലെ ദമ്പതികൾക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഇന്നലെയാണ് ഇരുവർക്കും രോ​ഗബാധ സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള ദമ്പതികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. ഇതോടെ ജില്ലയിലെ ഷിഗെല്ല രോ​ഗബാധിതരുടെ എണ്ണം ഏഴായി. അതേസമയം, കൊല്ലം ജില്ലയിൽ വീണ്ടും എലിപ്പനി മരണം. തൃക്കരുവ സ്വദേശിയായ 70 വയസുകാരനാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ജില്ലയിൽ ഏഴ് പേരാണ് എലിപ്പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. എലിപ്പനി ലക്ഷണങ്ങളുമായി ഇരുപതോളം പേർ നിരീക്ഷണത്തിലുണ്ട്.

അതേസമയം, സംസ്ഥാനത്ത് പകർച്ചവ്യാധികളുടെ ആശങ്കയേറുകയാണ്. ഇന്നലെ മാത്രം 12, 191 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. പ്രതിദിന ഡെങ്കിപ്പനി ബാധിതരുടെ എണ്ണവും 100 കടന്നു. നാല് മരണവും റിപ്പോർട്ട് ചെയ്തു. ഈ മാസം മാത്രം ഷിഗെല്ല സ്ഥിരീകരിച്ചത് 91 പേർക്കാണ്. രോഗവ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊർജിതമാക്കിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം വിട്ടവർക്കെതിരെ പിണറായി

0
കണ്ണൂർ: സിപിഎമ്മിന്റെ ഉറച്ച കോട്ടയായ പയ്യന്നൂരിലുണ്ടായ അപ്രതീക്ഷിത തിരഞ്ഞെടുപ്പ് തോൽവിയിൽ...

എറണാകുളത്ത് നടുറോഡിൽ ഓട്ടോ ഡ്രൈവർക്ക് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരമർദ്ദനം

0
കൊച്ചി: എറണാകുളത്ത് നടുറോഡിൽ വെച്ച് ഓട്ടോറിക്ഷ ഡ്രൈവറെ അസഭ്യം പറയുകയും...

മാടാക്കര പള്ളി ലാത്തിച്ചാർജ് : പോലീസുകാരുടെ സ്ഥലംമാറ്റത്തിൽ വിശദീകരണവുമായി റൂറൽ എസ്പി

0
കോഴിക്കോട്: വടകര മാടാക്കര പള്ളിയിൽ ബൂട്ടിട്ട് അകത്ത് കയറി ലാത്തിച്ചാർജ്...

എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു

0
കൊച്ചി: എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു. എറണാകുളം...