ശ്രദ്ധ തിരിച്ചു വിടാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമമാണ് എകെജി സെന്ററിലെ ബോംബാക്രമണം ; രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവന്തപുരം : സര്‍ക്കാര്‍ ശ്രദ്ധ തിരിച്ചു വിടാന്‍ നടത്തിയ ശ്രമമാണ് എകെജി സെന്ററിലെ ബോംബാക്രമണമെന്ന് രമേശ് ചെന്നിത്തല. എകെജി സെന്ററില്‍ ബോംബെറിഞ്ഞ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും മുഖം നഷ്ടപ്പെട്ട സര്‍ക്കാര്‍ ശ്രദ്ധ തിരിച്ചു വിടാന്‍ നടത്തിയ ശ്രമമാണ് ബോംബാക്രമണമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംഭവം നടന്ന് അധികം കഴിയും മുമ്പ് തന്നെ ഇതിന് പിന്നില്‍ കോണ്‍​ഗ്രസാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. പോലീസിന്റെയും ആഭ്യന്തര വകുപ്പിന്റെയും ഗുരുതര വീഴ്ചയാണിത്. അക്രമം തടയാനുള്ള ഉത്തരവാദിത്തം ഭരിക്കുന്ന പാര്‍ട്ടിക്കാണ്. സ്വര്‍ണക്കടത്ത് അഴിമതി മറയ്ക്കാനുളള സര്‍ക്കാര്‍ നടപടിയാണിതെന്നും ഇക്കാര്യത്തില്‍ എല്‍ഡിഎഫ് നാടകം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ന് രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. ഇത്തരമൊരു സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഇങ്ങനെ ചെയ്യുമെന്ന് ആരും വിശ്വസിക്കില്ല. സെമി കേഡര്‍ എന്നാല്‍ അക്രമിക്കാനുള്ള ആഹ്വാനമല്ല. അങ്ങനെ ആക്രമണം നടത്താന്‍ കെപിസിസി പ്രസിഡന്റ് പറഞ്ഞിട്ടില്ല. കെപിസിസി ഓഫീസ് ആക്രമിച്ചത് ആരാണെന്നും എപ്പോഴും പോലീസ് നിരീക്ഷണമുള്ള ഒരു സ്ഥലത്ത് ഇത് നടക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

എകെജി സെന്ററിനെതിരായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെയും വീടുകള്‍ക്ക് പോലീസ് സുരക്ഷ വര്‍ധിപ്പിച്ചു. സംഭവത്തിന് പിന്നാലെ തൃശൂരിലും കോട്ടയത്തും കോണ്‍​ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. എകെജി സെന്ററില്‍ ബോംബെറിഞ്ഞ സാഹചര്യത്തില്‍ തിരുവനന്തപുരം നഗരത്തില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. സി.പി.ഐ എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസിനും കണ്ണൂര്‍ ഡി.സി.സി ഓഫിസിനും സുരക്ഷകൂട്ടിയിട്ടുണ്ട്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ​ഗാന്ധി എം.പി കേരളത്തിലെത്തി. ഇതിന്റെ ഭാ​ഗമായി വയനാട് ജില്ലയിലും സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്. 1500 പോലീസുകാരെയാണ് ജില്ലയില്‍ വിന്യസിച്ചിരിക്കുന്നത്. ഡിഐജി രാഹുല്‍ ആര്‍ നായരുടെ നേതൃത്വത്തിലാണ് രാഹുല്‍ ​ഗാന്ധിയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

രാഹുല്‍ ​ഗാന്ധി കേരളം സന്ദര്‍ശിക്കുന്ന ദിവസത്തിന്റെ പ്രാധാന്യം കുറയ്ക്കാനായാണ് എകെജി സെന്ററില്‍ ബോംബെറിഞ്ഞതെന്നും ഇതിന് പിന്നില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനാണെന്നും ​കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ആരോപിച്ചിരുന്നു. ആക്രമണത്തിന് പിന്നില്‍ കോണ്‍​ഗ്രസുകാരാണെന്ന് അദ്ദേഹം പറഞ്ഞത് നേരിട്ടുകണ്ടത് പോലെയാണ്. ഇതിന് പിന്നിലെ തിരക്കഥ ഇ.പി ജയരാജന്റേത് മാത്രമാണ്. സിപിഐ എം ആണ് ഇതിന് പിന്നിലെന്ന് പോലും ഞാന്‍ പറയുന്നില്ല. ഇ.പി മാത്രമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും സുധാകരന്‍ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം ; കൊപ്രക്കളത്ത് മേല്‍പ്പാലം വേണമെന്ന ആവശ്യം...

0
തൃശൂര്‍: ദേശീയപാത തളിക്കുളം കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട...

മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ സൈനിക ആക്രമണം ; 14 പേർ കൊല്ലപ്പെട്ടു

0
നെയ്പിഡോ: മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു....

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...