എ കെ ജി സെന്റർ ബോംബാക്രമണം : ഒരു യൂത്ത്‌ കോൺഗ്രസ്‌ നേതാവിനുകൂടി പങ്ക്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എ കെ ജി സെന്ററിലേക്ക് സ്ഫോടകവസ്തു എറിഞ്ഞതില്‍ ഒരു യൂത്ത്കോണ്‍ഗ്രസ് നേതാവിനുകൂടി പങ്കുണ്ടെന്ന് അന്വേഷകസംഘം. ഉന്നതനേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇയാളാണ് പ്രതിയായ യൂത്ത്കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജിതിനെ രക്ഷപ്പെടാന്‍ സഹായിച്ചതെന്ന് പോലീസ് പറയുന്നു. കോണ്‍ഗ്രസ് ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് ആക്രമണം നടന്നതെന്ന് വ്യക്തമാക്കുന്നതാണ് കേസിലെ പുതിയ വഴിത്തിരിവ്.

അറസ്റ്റിലായ ജിതിന്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ല. ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടിയും നല്‍കുന്നില്ല. കഞ്ചാവ് കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് കുറ്റസമ്മതം നടത്തിച്ചതെന്ന് വൈദ്യപരിശോധനയ്ക്ക് ഹാജരാക്കുന്നതിനിടെ ജിതിന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേസിലെ പ്രധാന തൊണ്ടിമുതലായ സ്കൂട്ടറും ആക്രമണസമയത്ത് ധരിച്ച വസ്ത്രവും ഷൂസും എവിടെയെന്ന് ഇയാള്‍ ഇനിയും വ്യക്തമാക്കിയിട്ടില്ല. കെപിസിസി നേതൃത്വമാണ് പ്രതിക്ക് പിന്തുണയേകുന്നതെന്ന് പൊലീസ് കരുതുന്നു. പിടിയിലാകുമെന്ന് ഉറപ്പായ പ്രതി തൊണ്ടിമുതലുകള്‍ നശിപ്പിക്കാനുള്ള സാധ്യതയും അന്വേഷകസംഘം തള്ളുന്നില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...