ദേശദ്രോഹികളായിട്ടുള്ള എല്ലാ തീവ്രവാദത്തെയും അടിച്ചമർത്തണം ; എ എം ആരിഫ് എംപി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തീവ്രവാദം അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ നടത്തുന്ന ഏതൊരു നടപടിയെയും അതെ ഗൗവരവത്തോടെ തന്നെ പിന്തുണയ്ക്കുന്നു എന്ന് എ എം ആരിഫ് എംപി. പോപ്പുലര്‍ ഫ്രണ്ട് റെയ്‌ഡുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന് ആണ് അദ്ദേഹം മറുപടി നല്‍കിയത്. ഇന്ത്യയില്‍ ന്യൂനപക്ഷ തീവ്രവാദം ഉള്ളതുപോലെ തന്നെ ഭൂരിപക്ഷ തീവ്രവാദവും ഉണ്ടെന്നത് എല്ലാവരാലും അംഗീകരിപ്പെട്ടിട്ടുള്ള കാര്യമാണ്. സൈന്യത്തില്‍ നിന്നുള്ള സ്ഫോടക വസ്തുക്കള്‍ അടക്കം ഉപയോഗിച്ച്‌ കൊണ്ട് തീവ്രവാദം നടത്തിയ കേസുകള്‍ ഇപ്പോഴും നടക്കുകയാണ്.

മലയകാവ്‌ ,സംജുആതാ എക്സ് പ്രസ്സ് , ഹൈദരാബാദിലെ മസ്‌ജിദ്‌ സ്ഫോടനം ഇങ്ങനെ തുടങ്ങി ധാരാളം സ്ഥലങ്ങളില്‍ ആക്രമണ പരമ്പരകള്‍ ഹൈന്ദവ തീവ്രവാദവും മുസ്ലിം തീവ്രവാദവും നടത്തിയിട്ടുണ്ട്. ഡല്‍ഹിയിലെ കലാപത്തില്‍ മുസ്ലിം തീവ്രവാദികള്‍ മാത്രമല്ല ഹൈന്ദവ തീവ്രവാദികളും പങ്കെടുത്തിട്ടുണ്ട്. ഈ രണ്ടുതരം തീവ്രവാദങ്ങളില്‍ ഒന്നിനെ മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുകയും മറ്റേത് വളന്നോട്ടെ എന്ന് കരുതുകയും ചെയ്യുന്നത് ഒരിക്കലും രാജ്യസ്നേഹപരമല്ല. ദേശദ്രോഹികളായിട്ടുള്ള എല്ലാ തീവ്രവാദത്തെയും അടിച്ചമര്‍ത്തണം.

പോപ്പുലര്‍ ഫ്രണ്ട് എന്ന പറയുന്ന സംഘടന ഒരു തീവ്രവാദ സംഘടന തന്നെയാണ് എന്ന് തറപ്പിച്ചു പറഞ്ഞുകൊണ്ടു തന്നെയാണ് ഇത് പറയുന്നത്. അതിനെ വെള്ള പൂശിക്കൊണ്ടല്ല. മറിച്ചു ഇതേപോലെതന്നെ ഹൈന്ദവ തീവ്രവാദികളെയും കണ്ടെത്താനും അടിച്ചമര്‍ത്താനും കൂടി സര്‍ക്കാര്‍ ശ്രമിച്ചാല്‍ സര്‍ക്കാരിന്റെ ഉദ്ദേശശുദ്ദിയെ എല്ലാവരും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുമെന്നും ആരിഫ് എം പറഞ്ഞു. ഒന്ന് മാത്രം ചെയ്യുമ്ബോള്‍ അതിന് ഒരു ഏകപക്ഷീയ സ്വഭാവം മാത്രമേ ഉണ്ടാകുകയുള്ളൂ ,ആ ഏകപക്ഷീയമെന്ന വാക്കിന് ഇത്തരത്തിലുള്ള ഒരര്‍ത്ഥം കൂടിയുണ്ട് എന്നതാണ് എല്ലാവരും ഓര്‍മ്മിക്കേണ്ടതെന്നും എ എം ആരിഫ് എം പി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരനായി തിരച്ചിൽ ശക്തമാക്കി

0
കരുനാഗപ്പള്ളി: ഇന്നലെ മുതൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കായി കന്നേറ്റി...