അഖില്‍ മാരാര്‍ ട്വന്റി20യില്‍ ; നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ സാബു എം.ജേക്കബ്

For full experience, Download our mobile application:
Get it on Google Play

എറണാകുളം: സംവിധായകന്‍ അഖില്‍ മാരാര്‍ ട്വന്റി20യില്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ അഖില്‍ മാരാരിനെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ സാബു എം.ജേക്കബ് പറഞ്ഞു. താന്‍ സ്വതന്ത്ര ചിന്താഗതിക്കാരനാണെന്നും ബിജെപിയുമായി ട്വന്റി20 ചേരുന്നത് നാടിന്റെ വികസനം മുന്നില്‍ കണ്ടാണെന്നും അഖില്‍ മാരാര്‍ പറഞ്ഞു. അഖില്‍ മാരാറിനെ പോലൊരാള്‍ പാര്‍ട്ടിയിലേക്ക് വരുന്നതില്‍ സന്തോഷമുണ്ടെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം ട്വന്റി20യുടെ സ്ഥാനാര്‍ഥിയായിരിക്കുമെന്നും സാബു എം.ജേക്കബ് പറഞ്ഞു. ‘ട്വന്റി20 എന്‍ഡിഎ മുന്നണിയുമായി ചേര്‍ന്നപ്പോള്‍ ഒരുപാട് പേര്‍ വിമര്‍ശിക്കുകയുണ്ടായി.

ട്വന്റി20 പിളര്‍ന്നുവെന്നും ഒരുപാട് പേര്‍ പാര്‍ട്ടി വിട്ടുപോയെന്നുമുള്ള വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയുണ്ടായി. എന്നാല്‍, ട്വന്റി20യിലേക്ക് ഒരുപാട് പ്രഗത്ഭര്‍ കടന്നുവരുകയാണ് യഥാര്‍ത്ഥത്തിലുണ്ടായത്. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ട്വന്റി20യിലേക്ക് ലയിക്കുന്ന സാഹചര്യം വരേയുണ്ട്. അതിന്റെ ഭാഗമായാണ് അഖില്‍ മാരാര്‍ ഇന്ന് പാര്‍ട്ടിയിലേക്ക് വരുന്നത്. കൂടാതെ, അഖില്‍ മാരാര്‍ ഈ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ട്വന്റി20 സ്ഥാനാര്‍ത്ഥിയായിരിക്കും. എവിടെ മത്സരിക്കുമെന്ന കാര്യത്തില്‍ എന്‍ഡിഎ മുന്നണിയുമായി ചര്‍ച്ച ചെയ്ത് പ്രഖ്യാപിക്കും’. സാബു പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൈലപ്രയിൽ കോൺഗ്രസ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

0
മൈലപ്ര : രാജ്യത്തിന്‍റെ 80 ആം സ്വാതന്ത്ര്യദിന ആഘോഷം മണ്ഡലം കോൺഗ്രസ്...

എൻ.എസ്.എസ് വോളണ്ടിയർമാർ ക്രിയാത്മകമായി സമൂഹത്തിന്‍റെ പ്രശ്നങ്ങളിൽ ഇടപെടണം : മന്ത്രി പി.സി വിഷ്ണുനാഥ്‌

0
പത്തനംതിട്ട :എൻ.എസ്.എസ് വോളണ്ടിയർമാർ ക്രിയാത്മകമായി സമൂഹത്തിന്‍റെ പ്രശ്നങ്ങളിൽ ഇടപെടണമെന്ന് സിനിമാ, ടൂറിസം...

റാന്നിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ നിരോധിത പുകയില ഉല്പന്നങ്ങളും അനധികൃത മദ്യവും പിടികൂടി

0
റാന്നി : ഓപ്പറേഷൻ തണ്ടർ ഓണം സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി റാന്നി...