രാഹുൽ മാങ്കൂട്ടത്തിനെതിരെ രൂക്ഷ വിമ‍ർശനവുമായി അഖിൽ മാരാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിവാദങ്ങൾ രൂക്ഷമായതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിനെതിരെ രൂക്ഷ വിമ‍ർശനവുമായി അഖിൽ മാരാർ. അപമാനം ഭയന്ന് പരാതിപ്പെടാതിരുന്ന ഇരകളെ തുടർച്ചയായി പ്രകോപിപ്പിച്ചതിനുള്ള ശിക്ഷയാണ് രാഹുൽ മാങ്കൂട്ടത്തിൽ നേരിടുന്നതെന്നാണ് അഖിൽ മാരാർ ഫേസ്ബുക്കിൽ കുറിച്ചത്. എന്ത് തെറ്റ് ആര് ചെയ്താലും അവർക്ക് വേണ്ടി ന്യായീകരിച്ചു സമൂഹത്തിൽ സ്വയം നാറി നടക്കുന്ന കൂട്ടരാണ് പൊതുവെ കമ്മ്യൂണിസ്റ് പാർട്ടിയിലുള്ളത്. തെറ്റിനെ ന്യായീകരിക്കുന്ന ഇവരുടെ നയമാണ് താനൊരു കമ്മ്യൂണിസ്റ്റ് വിരുദ്ധനാവാൻ കാരണം. രാഹുലിന്റെ ചെയ്തികൾ പൊതു മധ്യത്തിൽ എത്തുന്നതിനു മുൻപ് തന്നെ രാഹുലിനെ ബുദ്ധിപരമായി സംരക്ഷിച്ചും പാർട്ടിക്ക് പൊതു മധ്യത്തിൽ അപമാനം ഉണ്ടാവാതെ നോക്കിയും വി ഡി സതീശൻ എടുത്ത തീരുമാനം ഒരർത്ഥത്തിൽ പാർട്ടിയേയും നിശബ്ദത പാലിച്ചെങ്കിൽ രാഹുലിനെയും സംരക്ഷിക്കുന്ന ഒന്നായിരുന്നു.

ഭയം കൊണ്ടോ അപമാന ഭാരം കൊണ്ടോ നിയമപരമായി ഒരു പെൺകുട്ടിയും പരാതി നൽകാതെ ഇരുന്നപ്പോൾ പാർട്ടിയെ കൂടുതൽ പ്രതിരോധത്തിൽ ആക്കും വിധം നിയമസഭയിൽ മുതൽ മണ്ഡലത്തിൽ വരെ കൂടുതൽ ഷോ ഇറക്കി സജീവമാകാൻ രാഹുൽ കാണിച്ച വ്യഗ്രതയുടെ ഫലമാണ് നിലവിൽ അനുഭവിക്കുന്നത്. സ്ത്രീ ശരീരം കാണുമ്പോൾ കാമകണ്ണുമായി മാത്രം നടക്കുന്ന ഒരുത്തനെ ന്യായീകരിക്കുന്നതല്ല പുരുഷൻമാരെ സംരക്ഷിക്കൽ എന്ന് സ്വയം വിഡ്ഢി വേഷം കെട്ടിയ രാഹുൽ ഈശ്വർ അറിഞ്ഞിരിക്കണമെന്നും അഖിൽ മാരാർ ഫേസ്ബുക്ക് കുറിപ്പിൽ ഓർമിപ്പിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...