അഖിലേഷിന്റെ വിശ്വസ്തരുടെ വീടുകളിൽ ഇൻകം ടാക്സ് റെയ്ഡ് ; തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപി നീക്കമെന്ന് അഖിലേഷ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സമാജ് വാദി പാർട്ടി നേതാക്കളുടെ വീടുകളിൽ കേന്ദ്ര ഏജൻസിയുടെ പരിശോധന. സമാജ് വാദി പാർട്ടി ദേശീയ വക്താവ് രാജീവ് റായ്, ജെനേന്ദ്ര യാദവ്, മനോജ് യാദവ് എന്നിവരുടെ വീടുകളിൽ ഇന്ന് രാവിലെയാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ വിശ്വസ്തരാണ് മൂവരും. മൂന്ന് പേരുടേയും വീടുകളിൽ ഒരേ സമയത്താണ് പരിശോധന നടന്നത്. രണ്ട് മണിക്കൂറോളം പരിശോധന നീണ്ടുനിന്നു.

വിശ്വസ്തരുടെ വീടുകളിൽ നടന്ന പരിശോധനക്ക് എതിരെ അഖിലേഷ് യാദവ് രംഗത്തെത്തി. സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേന്ദ്ര ഏജൻസിയെ ഉപയോഗിച്ച് ബി ജെ പി നടത്തുന്ന നാടകമാണ് ആദായ നികുതി വകുപ്പിന്റെ റെയ്ഡെന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് ബിജെപി സർക്കാർ. ഇത്തരം നീക്കങ്ങൾ നടത്തുന്ന ബിജെപിയെ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കേണ്ടത് അത്യാവശ്യമെന്നും അഖിലേഷ് യാദവ് ചൂണ്ടിക്കാട്ടി. ഇന്ന് ഇൻകംടാക്സ് റെയിഡ് നടന്നു. നാളെ ഇഡിയും സിബിഐയും വരും. ഇത് കൊണ്ടൊന്നും  പാർട്ടിയുടെ വഴിമുടക്കാനാകില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിലങ്ങാട് വനത്തിനുള്ളിൽ ആളുകൾ കുടുങ്ങിയതായി സംശയം; തെരച്ചിലിനായി പ്രത്യേക സംഘം തിരിച്ചു

0
കോഴിക്കോട്: ജില്ലയിലെ വിലങ്ങാട് വനത്തിനുളളില്‍ ആളുകള്‍ കുടുങ്ങിയെന്ന് സംശയം. വനത്തില്‍ നിന്ന്...

​പണമിടപാട് കേസിൽ കനത്ത തിരിച്ചടി ; മെന്റലിസ്റ്റ് ആദിയും സംവിധായകൻ ജിസ് ജോയും നിയമക്കുരുക്കിലേക്ക്

0
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ മെന്റലിസ്റ്റ് ആദിക്കും സംവിധായകന്‍ ജിസ് ജോയ്ക്കും...

തിരുവനന്തപുരം നഗരസഭയിൽ ഭിന്നത; നടന്നത് നാടകമെന്ന് വി. ജോയ്, ഭരണസ്തംഭനമെന്ന് വി. ശിവൻകുട്ടി

0
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ പ്രതികരണവുമായി സിപിഐഎം ജില്ലാ സെക്രട്ടറി വി...

അതിർത്തി കടന്ന് ഇടുക്കിയിലേക്ക് ലഹരിയുടെ ഒഴുക്ക് ; സ്കൂൾ-കോളജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് തമിഴ്നാട് കഞ്ചാവ്...

0
കുമളി: ഇടുക്കി ജില്ലയിൽ തമിഴ്നാട് കേന്ദ്രീകരിച്ചുള്ള കഞ്ചാവ് മാഫിയയുടെ പ്രവർത്തനം വ്യാപകമാകുന്നതായി...