ക്വാറന്‍റീന്‍ ക്യാമ്പുകള്‍ പീഡന കേന്ദ്രമായി , തൊഴിലാളികളെ കാണുന്നത് മൃഗങ്ങളേപ്പോലെ ; യോഗിക്കെതിരെ അഖിലേഷ്

For full experience, Download our mobile application:
Get it on Google Play

ലഖ്നൗ : ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ  ക്വാറന്‍റീന്‍ ക്യാമ്പുകള്‍ പീഡന കേന്ദ്രമായെന്ന ആരോപണവുമായി സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. യോഗി സര്‍ക്കാരിന്റെ  അവഗണനയാണ് ഈ ക്യാമ്പുകളുടെ പരിതാപാവസ്ഥയ്ക്ക് കാരണമെന്നും അഖിലേഷ് യാദവ് പറയുന്നു. കൊറോണ വൈറസിനെതിരായ പോരാട്ടത്തിനായി നടത്തുന്ന ചെലവുകളേക്കുറിച്ച് സംസ്ഥാനത്തെ ജനങ്ങളെ ബോധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വലിയ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവകാശപ്പെട്ടത്. പഞ്ചനക്ഷത്ര സൗകര്യങ്ങളെന്ന് വീമ്പ് പറയുകയും ചെയ്തു. എന്നാല്‍ പീഡന ക്യാമ്പിന് സമാനമാണ് കാര്യങ്ങള്‍. ആളുകള്‍ക്ക് ജീവിക്കാന്‍ അനുയോജ്യമല്ലാത്ത രീതിയിലാണ് ക്യാമ്പിലെ കാര്യങ്ങള്‍ പോവുന്നത്. ഈ കേന്ദ്രങ്ങളില്‍ മൃഗങ്ങളെ പോലെയാണ് കുടിയേറ്റ തൊഴിലാളികളോട് ഉദ്യോഗസ്ഥര്‍ പെരുമാറുന്നത്.  ക്യാമ്പുകളുടെ ശോചനീയാവസ്ഥയില്‍ ഡോക്ടര്‍മാരും നഴ്സുമാരും കുടിയേറ്റ തൊഴിലാളികളും പ്രതിഷേധിക്കുകയാണ്. യോഗി ആദിത്യനാഥിന്റെ  മണ്ഡലത്തിലെ ക്വാറന്‍റീന്‍ കേന്ദ്രത്തില്‍ കുടിയേറ്റ തൊഴിലാളിയുടെ കിടക്കയില്‍ പാമ്പ് വരെ കയറുന്ന സ്ഥിതിയുണ്ടായി. ഗോണ്ടയിലെ ക്വാറന്‍റീന്‍ കേന്ദ്രത്തില്‍ ഒരു കൗമാരക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു.

മോശമായ ഭക്ഷണമാണ് ഈ ക്യാമ്പുകളില്‍ നല്‍കുന്നത്. സര്‍ക്കാരിന് ബസിനെ ചൊല്ലിയുള്ള വിവാദത്തിലാണ് കൂടുതല്‍ താല്‍പര്യമെന്നും അഖിലേഷ് യാദവ് വെള്ളിയാഴ്ച പ്രതികരിച്ചു. ആളുകൾക്ക് താമസിക്കാൻ പറ്റാത്തിടത്ത് തൊഴിലാളികളെ പാർപ്പിച്ച് ഉത്തർപ്രദേശ് സർക്കാർ അവരെ മൃ​ഗങ്ങളാക്കുകയാണ്, സര്‍ക്കാരിന്റെ  നിസംഗതയാണ് ഈ കാര്യങ്ങളില്‍ കാണാന്‍ കഴിയുന്നതെന്നുമാണ് അഖിലേഷ് യാദവ് ആരോപിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...